റിലീസിന് മുമ്പ് 400 കോടി നേടി വിജയ് ചിത്രം ‘ലിയോ’

ലോകേഷ് കനകരാജ് ഇളയദളപതി വിജയ് ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ലിയോ’ ആണ് റിലീസിന് മുമ്പ് 400 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ്.സാറ്റലൈറ്റ്, ഡിജിറ്റൽ, സംഗീതം, തിയേറ്റർ…

ലോകേഷ് കനകരാജ് ഇളയദളപതി വിജയ് ടീം ചരിത്രം കുറിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ലിയോ’ ആണ് റിലീസിന് മുമ്പ് 400 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ്.സാറ്റലൈറ്റ്, ഡിജിറ്റൽ, സംഗീതം, തിയേറ്റർ അവകാശങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെയാണ് റിലീസിന് മുമ്പ് ‘ലിയോ’ 400 കോടി സ്വന്തമാക്കിയിരിക്കുന്നത്.


ലിയോ റിലീസിന് മുമ്പ് 400 കോടി നേടി എന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി 120 കോടി രൂപയ്ക്ക് സിനിമയുടെ ഡിജിറ്റൽ അവകാശം ഇതിനകം തന്നെ നെറ്റ്ഫ്ലിക്സിന് വിറ്റുകഴിഞ്ഞു. സാറ്റ്ലൈറ്റ് അവകാശം 70 കോടി രൂപയ്ക്ക് സൺ ടിവി സ്വന്തമാക്കിയത്. അത് പോലെ മൂസിക്ക് റൈറ്റ്സ് സോണി മ്യൂസിക് 18 കോടി രൂപയ്ക്കും സ്വന്തമാക്കിയിരുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ,അർജുൻ സർജ, മിഷ്‌കിൻ, ഡാൻസ് മാസ്റ്റർ സാൻഡി, മാത്യു തോമസ് , മൻസൂർ അലിഖാൻ , പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മനോജ് പരമഹംസ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ലോകേഷിനൊപ്പം രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 19ന് റിലീസ് ചെയ്യും