ഇങ്ങനെ പോയാൽ ഇനി തമിഴ്നാട് ഭരിക്കുന്നത് വിജയ് ആയിരിക്കുമോ ? തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റവുമായി നടൻ വിജയ് യുടെ പാർട്ടി

ആരാധകർ ഒരേ പോലെ ആരാധിക്കുന്ന ഇളയദളപതി വിജയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച്  ചോദിക്കുമ്പോൾ മൗനം ആണെങ്കിലും താരത്തിന്റെ ഫാൻസ്‌ അസോസിയേഷൻ തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയം കാഴ്ചവെച്ചിരിക്കുകയാണ്.ഒക്‌ടോബർ പന്ത്രണ്ടിന് പ്രഖ്യാപിച്ച തമിഴ്നാട് തിരഞ്ഞെടുപ്പിൽ…

Actor-Vijay-01

ആരാധകർ ഒരേ പോലെ ആരാധിക്കുന്ന ഇളയദളപതി വിജയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച്  ചോദിക്കുമ്പോൾ മൗനം ആണെങ്കിലും താരത്തിന്റെ ഫാൻസ്‌ അസോസിയേഷൻ തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയം കാഴ്ചവെച്ചിരിക്കുകയാണ്.ഒക്‌ടോബർ പന്ത്രണ്ടിന് പ്രഖ്യാപിച്ച തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഫലത്തിൽ തമിഴ് നാട്ടിലെ ഒന്‍പത് ജില്ലകളിലായി 59 സ്ഥലത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം വമ്പിച്ച വിജയം നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്ടോബര്‍ ആറ് ഒൻപത് തീയതികളിലായി 27003 പദവികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Actor Vijay 1
Actor Vijay 1

തിരുന്നൽവേലി,തെങ്കാശി,കാഞ്ചിപുരം,വില്ലുപുരം,റാണിപ്പേട്ട്,തിരുപ്പത്തൂര്‍ എന്നീ സ്ഥലങ്ങളിൽ ഏറ്റവും മികവുറ്റ വിജയം തന്നെയാണ് വിജയ് ഫാൻസ്‌ നേടിയിരിക്കുന്നത്.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിൽ പതിമൂന്ന് സ്ഥലങ്ങളിൽ എതിരില്ലാതെയാണ് സ്ഥാനാർത്ഥികൾ വിജയിച്ചത്.ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് 46 വമ്പിച്ച ഭൂരിപക്ഷത്തോട് കൂടിയാണ് വിജയിച്ചത് എന്നാണ്.

Actor Vijay 2
Actor Vijay 2

വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത് അനുസരിച്ച് ഒക്ടോബര്‍  ആദ്യ വാരം തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും,പത്രിക നൽകാനും,പ്രചാരണത്തിന് വേണ്ടിയും അനുമതി ലഭിച്ചുവെന്നതാണ്.പക്ഷെ എന്നാൽ ഈ അടുത്ത സമയത്ത് രാഷ്ട്രീയപാർട്ടി രൂപികരണത്തിൽ വിജയ് യുടെ പിതാവ് ചന്ദ്രശേഖറിന്റെ നയിക്കുന്ന വിജയ് മക്കള്‍ ഇയക്കത്തി എതിരായി വിജയ് തന്നെ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.അതിന് ശേഷം ഈ പാർട്ടി പിരിച്ചു വിട്ടിരുന്നു.അത് കൊണ്ട് തന്നെ ഈ രാഷ്ട്രീയപാർട്ടി രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ അച്ഛനും മറ്റ് ഭാരവാഹിക്കള്‍ക്കുമെതിരെ നടൻ വിജയ് കോടതിയിൽ ഹർജിയും നൽകിയിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ വലിയ വാർത്തായിരുന്നു ഇത്.