“കെ-റെയില്‍ വന്നില്ലേല്‍ ആളുകള്‍ ചാകില്ല” ശ്രീനിവാസന്റെ വാക്കുകള്‍ പങ്കുവെച്ച് വിനായകന്‍..!! അനുകൂലിച്ചതോ? പ്രതികൂലിച്ചതോ?

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ കൊമ്പ്‌കോര്‍ക്കുന്നതിലെ പ്രധാനപ്പെട്ട വിഷയമാണ് കെ-റെയില്‍. വരാനിരിക്കുന്ന അഴിമതികളുടെ കണക്ക് നിരത്തിയാണ് കെ റെയില്‍ കേരളത്തില്‍ കൊണ്ട് വരരുത് എന്ന് പ്രതിപക്ഷം അടിവരയിട്ടു പറയുന്നത്. ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. നടന്‍ അതില്‍ നടന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ നടന്‍ വിനായകന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കെ-റെയില്‍ പദ്ധതിയെ പ്രതികൂലിച്ച്‌കൊണ്ട് കെ-റെയില്‍ ഇല്ലെന്നു കരുതി ആരും മരിച്ചൊന്നും പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് പദ്ധതി നടപ്പാക്കിയാല്‍ പോരേയെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് നടത്തിയ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ വിനായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

പതിവ് പോലെ തന്നെ ഈ വിഷയത്തെ വിനായകന്‍ അനുകൂലിച്ചതാണോ.. പ്രതികൂലിച്ചതാണോ.. അതോ ഇനി ട്രോളിയതാണോ എന്ന സംശയമാണ് ആരാധകരില്‍ നിലനില്‍ക്കുന്നത്.

കാരണം എപ്പോഴത്തെയും പോലെ പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്ക് ഒരു അടിക്കുറിപ്പ് പോലും വിനായകന്‍ കുറിച്ചിട്ടില്ല. മുന്‍പും പലതരം പോസ്റ്റുകള്‍ താരം ഇതേ രീതിയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിലതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും വഴി വെയ്ക്കാറുണ്ട്.

 

Previous articleവാവ സുരേഷിനെ വിമര്‍ശിക്കുന്നവര്‍ ഇതൊന്ന് വായിക്കൂ..!! വൈറലായ കുറിപ്പ്!
Next articleപുതിയ നീക്കവുമായി ദിലീപ്..!! അന്വേഷണം തടയണമെന്ന് ആവശ്യം..!! ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു