നെഞ്ചിൽ എംജിആറിന്റെ ടാറ്റൂ പതിപ്പിച്ച് നടൻ വിശാൽ

തമിഴ് സിനിമയിൽ നടന്മാർക്ക് മറ്റൊരു പേര് ഉണ്ടാവുന്നത് സാധാരണമായൊരു കാര്യമാണ്. കമലഹാസന് ഉലകനായകൻ, വി്ക്രത്തിന് ചിയാൻ, അജിത്തിന് തല, വിജയ് ദളപതി എന്നിങ്ങനെ പേവുന്നു പേരുകൾ. അതേ സമയം നടൻ വിശാലിന് ലഭിച്ചിരിക്കുന്നത് പേര്…

തമിഴ് സിനിമയിൽ നടന്മാർക്ക് മറ്റൊരു പേര് ഉണ്ടാവുന്നത് സാധാരണമായൊരു കാര്യമാണ്. കമലഹാസന് ഉലകനായകൻ, വി്ക്രത്തിന് ചിയാൻ, അജിത്തിന് തല, വിജയ് ദളപതി എന്നിങ്ങനെ പേവുന്നു പേരുകൾ. അതേ സമയം നടൻ വിശാലിന് ലഭിച്ചിരിക്കുന്നത് പേര് രണ്ട് നടന്മാരുടെ പേരുകൾ ചേർന്നാണ്. നടനും മുൻ മുഖ്യമന്ത്രിയുമായ ഡി.ആർ. എംജി രാമചന്ദ്രനെ പുരൈട്ചി തലൈവർ എന്ന പേരിലെ പുരൈട്ചിയും വിജിയിയുടെ ദളപതി എന്ന പേരിലെ ദളപതിയും ചേർന്ന് പുരട്ചി ദളപതി എന്നാണ് വിശാൽ അറിയപ്പെടുന്നത്.

ഇപ്പോഴിതാ വിശാൽ നെഞ്ചിൽ പച്ചകുത്തിയിരിക്കുകയാണ്. ടാറ്റൂ പതിക്കുന്നതൊക്കെ സ്വാഭാവികമാണ് എന്നാണ് താരം നെഞ്ചിൽ എംജിആറിന്റെ ചിത്രമാണ് ടാറ്റു ചെയ്തിരിക്കുന്നത്. അതേ സമയം വിശാൽ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഈ എംജിആറിന്റെ ടാറ്റു പതിച്ചത് എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ.

അതേ സമയം ലാത്തിലാണ് വിശാലിന്റെ ഒടുവിൽ ഇറങ്ങിയ സിനിമ.ഉടൻ തന്നെ വിശാൽ നായകനാവുന്ന അധിക് രവിചന്ദർ സംവിധാനം ചെയ്യുന്ന ‘മാർക്ക് ആന്റണി’ പ്രദർശനത്തിനെത്തും. ‘തുപ്പരിവാളൻ 2’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് വിശാൽ