നടന്‍ വിശാലിന് ഷൂട്ടിംഗിനിടെ വീണ്ടും പരുക്കേറ്റു!!!

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരുക്കേറ്റു. ‘മാര്‍ക്ക് ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കാല്‍മുട്ടിന് പരുക്കേറ്റത്. മുന്‍പ് ‘ലാത്തി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും താരത്തിന് പരുക്കേറ്റിരുന്നു.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ഒരുങ്ങുന്നത്.

വിശാലും എസ് ജെ സൂര്യയും ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ്.
റിതു വര്‍മ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം അന്ദന്‍ രഭിനാമാനുജന്‍ ആണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ ആണ് നിര്‍വഹിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫി കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍ രവി വര്‍മ എന്നിവരുടേതാണ്.

‘ലാത്തി’യാണ് വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. എ വിനോദ്കുമാര്‍ ആണ് ‘ലാത്തി’യുടെ സംവിധാനം. പൊലീസ് ഉദ്യോഗസ്ഥനായിട്ട് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്.

Previous articleസിനിമ കാണരുതെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്? മറുപടി ഇങ്ങനെ !!
Next articleഅടിവസ്ത്രം വരെ കാണാമല്ലോ മാളവികക്ക് നേരെ സൈബർ ആക്രമണം !!