‘അങ്ങ് ദുഫായില്‍….’ ഫ്രീക്ക് ലുക്കില്‍ അനുശ്രീ- ചിത്രങ്ങള്‍

സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ. ചെറിയ വേഷം എന്നോ വലിയ വേഷമെന്നോ നോക്കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്.

നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരുമെന്നും താരം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഒരു ഫ്രീക്ക് ലുക്കാണ് ശ്രദ്ധിക്കപ്പെടുന്നത്. അങ്ങ് ദുഫായില്‍ എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന അടുത്ത ചിത്രം. മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാനില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു അനുശ്രീ.

Gargi