കോടതിയിൽ ആളുകൾക്ക് മുന്നിൽ എന്റെ സ്വഭാവശുദ്ധി ചോദ്യം ചെയ്യപ്പെട്ടു!

കുറച്ച് നാളത്തെ ഇടവേളയ്‌ക്കു ശേഷമാണ് നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയിരിക്കുന്നത്. കേസ് അതിന്റെ നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേസ് നടന്നുകൊണ്ടിരിക്കുന്ന വിചാരണകോടതിക്കെതിരെ ഹൈ കോടതിയിൽ പരാതിയുമായി എത്തിയിരിക്കുകയാണ് നടി.…

actress about experience

കുറച്ച് നാളത്തെ ഇടവേളയ്‌ക്കു ശേഷമാണ് നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയിരിക്കുന്നത്. കേസ് അതിന്റെ നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേസ് നടന്നുകൊണ്ടിരിക്കുന്ന വിചാരണകോടതിക്കെതിരെ ഹൈ കോടതിയിൽ പരാതിയുമായി എത്തിയിരിക്കുകയാണ് നടി.  വിചാരണകോടതിയിൽ കേസ് ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നും ആവശ്യമില്ലാത്ത പല ചോദ്യങ്ങളും തന്നോട് കോടതി വിചാരണക്കിടയ്ക്ക് ചോദിച്ചെന്നും അവയിൽ പലതും തന്നെ മാനസികമായി തളർത്തിയെന്നും നടി പരാതിയിൽ പറയുന്നു. പലതവണ തന്റെ സ്വഭാവശുദ്ധിയെ പോലും കോടതിയിൽ മറ്റുള്ളവർ നോക്കി നിൽക്കെ ചോദ്യം ചെയ്തുവെന്നും അത് വ്യക്തിപരമായി തന്നെ തളർത്തിയെന്നും നടി പറഞ്ഞു.
പല ശക്തമായ ആരോപണങ്ങളും ഇപ്പോൾ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കോടതിക്കെതിരെ നടി ഉന്നയിച്ചിരിക്കുന്നത്. ചോദിക്കാൻ പാടില്ലാത്ത പല ചോദ്യങ്ങളും തന്നോട് കോടതിയിൽ വെച്ച് വിസ്താരത്തിനിടയിൽ ചോദിച്ചെന്നും അപ്പോഴെല്ലാം കോടതിയിൽ അനേകം അഭിഭാഷകന്മാർ ഉണ്ടായിരുന്നുവെന്നും അവരുടെ മുന്നിൽ വെച്ച് ആണ് ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വന്നതെന്നും ഒരിക്കൽ പോലും തന്റെ സ്വകാര്യതയെ മാനിക്കാതെയാണ് ചോദ്യങ്ങൾ ചോതിച്ചതെന്നും ഒടുവിൽ വിചാരണക്കോടതിയുടെ സഹകരിച്ചു ഒരു കാരണവശാലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് വിചാരണക്കോടതിയുടെ ഹൈ കോടതിയെ സമീപിച്ചതെന്നും നടി ഹൈ കോടതിയിൽ പറഞ്ഞു.
തെറ്റായ ഉത്തരവുകൾ ആണ് വിചാരണക്കോടതി ഇറക്കിയതെങ്കിൽ എന്ത് കൊണ്ട് അത് ഹൈ കോടതിയിൽ ഉന്നയിച്ചില്ലെന്ന് നടിയോട് കോടതി ചോദിച്ചു. ഇങ്ങനെ എല്ലാ കാര്യങ്ങൾക്കും ഒബ്ജക്ഷൻ ഫയൽ ചെയ്യണ്ട എന്ന് തോന്നിയത് കൊണ്ടാണ് അന്ന് അങ്ങനെ ചെയ്തതെന്നും എന്നാൽ ഇന്ന് അത് തെറ്റായി പോയി എന്ന് ബോധ്യമായി എന്നും നടിയുടെ വക്കീൽ പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്കിടെ പല താരങ്ങളും തങ്ങളുടെ പഴയ മൊഴി മാറ്റി പറഞ്ഞത് വലിയ വാർത്തകൾക് വഴി ഒരുക്കിയിരുന്നു. മൊഴി മാറ്റി പറഞ്ഞ പല താരങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.