മണിരത്നത്തിനൊപ്പം അഹാന;പുതിയ സിനിമയാണോ എന്ന് ആരാധകർ!

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലായാള സിനിമയിലെത്തിയ താരമാണ് അഹാന കൃഷ്ണ. മികച്ച സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ താരത്തിന്റെ പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രശസ്ത സംവിധായകൻ…

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലായാള സിനിമയിലെത്തിയ താരമാണ് അഹാന കൃഷ്ണ. മികച്ച സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ താരത്തിന്റെ പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പ്രശസ്ത സംവിധായകൻ മണിരത്‌നത്തിനോടൊപ്പമുള്ള ചിത്രമാണ അഹാന പങ്കിട്ടിരിക്കുന്നത്.


മണിരത്നത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ പുതിയ ചിത്രത്തിന്റെ തുടക്കമാണോ?, ഈ മീറ്റിംഗ് നിങ്ങളുടെ വഴിത്തിരിവായി മാറട്ടെ,
നിങ്ങൾക്ക് ഒരു മണിരത്നം സിനിമ ലഭിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. മറ്റ് ചിലർ ആശംസകളുമായി എത്തിയിട്ടുണ്ട്.


അഭിനയത്തിന് പുറമെ നർത്തകിയും ഗായികയും സംവിധായികയുമായി ശ്രദ്ധേയയാണ് താരം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫയർ ഫിലിംസ് നിർമ്മിച്ച അടി എന്ന സിനിമയാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന സിനിമ സംവിധാനം ചെയ്തത് പ്രശോഭ് വിജയനാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനംഗാവിന്ദ് വസന്തയാണ്.

 

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)