യുവനടി ആകാംക്ഷാ മരിച്ചനിലയില്‍!!! പുതിയ നൃത്ത വീഡിയോ പങ്കിട്ടത് മരണത്തിന് തൊട്ടുമുമ്പ്

നടി ആകാംക്ഷാ ദൂബേയെ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഭോജ്പുരി നടിയാണ് ആകാംക്ഷാ ദൂബേ (25). വാരാണസിയിലെ ഹോട്ടല്‍ മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാംക്ഷാ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.…

നടി ആകാംക്ഷാ ദൂബേയെ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഭോജ്പുരി നടിയാണ് ആകാംക്ഷാ ദൂബേ (25). വാരാണസിയിലെ ഹോട്ടല്‍ മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാംക്ഷാ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് നടി വാരണാസിയിലെത്തിയത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടി പുതിയ നൃത്ത വീഡിയോയും സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രൊജക്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നടി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ എത്തിയത്. ഷൂട്ടിങ്ങിന് ശേഷം നടി ഹോട്ടലിലേക്ക് പോവുകയായിരുന്നു.

മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അഭിനയത്തിലേക്ക് എത്തിയത്. ഭോജ്പുരി സിനിമയില്‍ സജീവമായിരുന്നു ആകാംക്ഷ. മുഝ്‌സേ ഷാദി കരോഗി, വീരോം കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പൈദാ കര്‍നാ കി തുടങ്ങിയവയിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സഹതാരം സമര്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു ആകാംക്ഷ.