യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയുടെ പകരക്കാരി; അല്‍ഫോന്‍സ ഇപ്പോള്‍ എവിടെ?

തെന്നിന്ത്യയുടെ മാദകറാണി സില്‍ക്ക് സ്മിതയുടെ വിയോഗ ശേഷം പകരക്കാരി എന്ന നിലയില്‍ ശ്രദ്ധേയയായ നടിയായിരുന്നു അല്‍ഫോന്‍സ ആന്റണി. സില്‍ക്കിന്റെ പകരക്കാരിയായി പലരും വിശേഷിപ്പിച്ചതും ചടുലമായ ചുവടുകള്‍വെച്ച് നിറഞ്ഞാടുന്ന അല്‍ഫോന്‍സയെയായിരുന്നു. മലയാളമുള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍…

തെന്നിന്ത്യയുടെ മാദകറാണി സില്‍ക്ക് സ്മിതയുടെ വിയോഗ ശേഷം പകരക്കാരി എന്ന നിലയില്‍ ശ്രദ്ധേയയായ നടിയായിരുന്നു അല്‍ഫോന്‍സ ആന്റണി. സില്‍ക്കിന്റെ പകരക്കാരിയായി പലരും വിശേഷിപ്പിച്ചതും ചടുലമായ ചുവടുകള്‍വെച്ച് നിറഞ്ഞാടുന്ന അല്‍ഫോന്‍സയെയായിരുന്നു. മലയാളമുള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സറായി എത്തിയിട്ടുണ്ട് അല്‍ഫോന്‍സ. എന്നാല്‍ ഏറെ നാളായി അല്‍ഫോന്‍സയെ സിനിമകളില്‍ കാണാറില്ല. 2013 ല്‍ പുറത്തിറങ്ങിയ ബാബുരാജിന്റെ ‘പോലീസ് മാമന്‍’ എന്ന മലയാളം സിനിമയാണ് അല്‍ഫോന്‍സ അവസാനമായി അഭിനയിച്ച സിനിമ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ തന്നെയാണ് താരത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരാന്‍ കാരണം.

ഒരു കാലത്ത് പല സൂപ്പര്‍താരങ്ങളുടേയും സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അല്‍ഫോന്‍സ. ചെന്നൈ സ്വദേശിയായ അല്‍ഫോന്‍സയുടെ ജനനം സിനിമാ ബന്ധമുള്ള കുടുംബത്തില്‍ തന്നെയായിരുന്നു. സഹോദരന്‍ റോബര്‍ട്ട് തമിഴ് സിനിമയിലെ നൃത്ത സംവിധായകനുമായിരുന്നു. എന്നാല്‍ അല്‍ഫോന്‍സയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം മലയാളം സിനിമയിലൂടെയായിരുന്നു.

അലി അക്ബര്‍ (രാമസിംഹന്‍) സംവിധാനം ചെയ്ത ‘പൈ ബ്രദേഴ്‌സ്’ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ജഗതിയും ഇന്നസെന്റുമായിരുന്നു ഇതില്‍ നായകന്മാര്‍. പിന്നീട് 1995ല്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ബാഷയിലെ ‘രാ രാ രാമയ്യ’ എന്ന പാട്ട് രംഗത്തില്‍ അല്‍ഫോന്‍സ പ്രധാന ഡാന്‍സറായിരുന്നു. ബാഷ ഹിറ്റായപ്പോള്‍ അല്‍ഫോന്‍സ ശ്രദ്ധിക്കപ്പെട്ടു. അല്‍ഫോന്‍സ ശ്രദ്ധനേടി വരുമ്പോള്‍ തന്നെയായിരുന്നു സില്‍ക്ക് സ്മിതയുടെ ആത്മഹത്യ. ഇതോടെ സ്മിതക്ക് പകരക്കാരിയായി പലരും താരത്തെ സമീപിച്ചു. ഇതോടെ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി സിനിമകളില്‍ നൃത്തച്ചുവടുകളുമായി അല്‍ഫോന്‍സ എത്തി.

മമ്മൂട്ടി, മോഹന്‍ലാല്‍, രജിനികാന്ത്, കമല്‍ഹാസന്‍, വിക്രം തുടങ്ങിയ തെന്നിന്ത്യയിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ അല്‍ഫോന്‍സ എത്തിയിരുന്നു. മോഹന്‍ലാലിന്റൊപ്പം ഉസ്താദില്‍ ‘ചില്‍ചിലമ്പോലി താളം’ എന്ന പാട്ടിലും നരസിംഹത്തിലെ ‘താങ്ക്ണക്ക ധില്ലം ധില്ലം’ പാട്ടിലും മമ്മൂട്ടിയുടെയൊപ്പം തച്ചിലേടത്ത് ചുണ്ടനിലെ ‘കടുവായെ കിടുവപിടിക്കുന്നേ’ എന്നപാട്ടിലും അല്‍ഫോന്‍സ അഭിനയിച്ചിരുന്നു. സിനിമയില്‍ നായികാവേഷമുള്‍പ്പെടെ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന താരത്തിന് പക്ഷെ അത്തരം വേഷങ്ങള്‍ ലഭിച്ചില്ല. ഐറ്റം ഡാന്‍സറായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. ഇതോടെ എണ്ണത്തോണ്ി എന്ന ബി ഗ്രേഡ് പടത്തില്‍ അല്‍ഫോന്‍സ നായികയായെത്തി. എന്നാല്‍ ഇത് താരത്തിന്റെ സിനിമാ മേഖലയിലെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. സിനിമ പുറത്തിറങ്ങിയതോടെ അല്‍ഫോന്‍സയെ മലയാളത്തില്‍ സിനിമകളിലേക്ക് മുന്‍നിര താരങ്ങളുടെ സിനിമകളിലേക്ക് വിളിക്കാതെയായി.

എന്നാല്‍ സിനിമയിലേ പോലെ അത്ര ഗ്ലാമറസായിരുന്നില്ല താരത്തിന്റെ വ്യക്തി ജീവിതം. തമിഴില്‍ പാര്‍വു മഴൈ എന്ന സിനിമയില്‍ കൂടെ അഭിനയിച്ച നസീര്‍ എന്ന നടനുമായി അല്‍ഫോന്‍സ പ്രണയത്തിലാവുകയും ഇസ്ലാം മതം സ്വീകരിച്ച് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. പിന്നീട് നടന്‍ ഉസ്മാനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. 2012 ല്‍ കാമുകനായ യുവനടന്‍ വിനോദിന്റെ ആത്മഹത്യ വാര്‍ത്ത പുറത്ത് വന്നതോടെ അല്‍ഫോന്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. പിന്നീട്
ജയശങ്കര്‍ എന്ന തമിഴ് സിനിമാ പ്രവര്‍ത്തകനെ വിവാഹം കഴിച്ച അല്‍ഫോന്‍സ ഹിന്ദുമതം സ്വീകരിച്ചുവെന്നും വാര്‍ത്തയുണ്ട്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.