കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മ; നടി അംബിക റാവു അന്തരിച്ചു

ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്സില്‍ ബേബി മോളുടെ അമ്മ വേഷം അംബിക റാവു അവതരിപ്പിച്ചിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു. ‘ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.

Previous article‘ആശിക്കും കാലം മുന്നില്‍ വട്ടം ചുറ്റുന്നെ’ ആരാധകരേറ്റെടുത്ത് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറിപ്പാട്ട്
Next articleതിങ്കളാഴ്ച്ച വിശേഷങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍! ഒപ്പം ഒരാളേയും താരം പരിചയപ്പെടുത്തുന്നു!!