Categories: Film News

ഇപ്പോഴും ബാലതാരം എന്ന് വിളിക്കുന്ന മലയാളികളോട് അനിഖയ്ക്ക് പറയാനുള്ളത്..!

ബാലതാരമായി തുടക്കം കുറിച്ച് മലയാളത്തില്‍ ഇപ്പോള്‍ നായികാ പദവിയിലേക്ക് എത്തിയിരിക്കുകയാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോഴും ആളുകള്‍ തന്നെ ബാലതാരം, കുട്ടി അനിഖ.. എന്നിങ്ങനെ വിളിക്കുന്നതില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് അനിഖ.. മലയാളികള്‍ ഇന്നും എന്നെ ബാലതാരം എന്ന് വിളിക്കുന്നതില്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ലെന്നാണ് അനിഖ പറയുന്നത്. അവര്‍ എന്നെ കുട്ടി എന്ന് വിളിക്കുന്നത് നല്ലൊരു കാര്യമാണ് അതില്‍ എനിക്ക് മറ്റൊന്നും തോന്നിയിട്ടില്ല എന്നാണ് താരം പറഞ്ഞത്.

മലയാളത്തില്‍ ഇപ്പോള്‍ നായികയായി അഭിനയിക്കുന്ന താരത്തിന് ഭാവിയില്‍ ആരുടെയൊക്കെ നായികയായി അഭിനയിക്കണം എന്ന ചോദ്യത്തിന് അനിഖ ഉടനെ.. അയ്യോ അതൊന്നും ചോദിക്കല്ലേ.. എന്നാണ് മറുപടി പറഞ്ഞത്.. മമ്മൂക്കയുടെ നായിക ആകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല.. നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു അനിഖയുടെ മറുപടി. അതേസമയം, ഞാന്‍ അങ്ങനെ ഇന്നയാളുടെ നായികയായി അഭിനയിക്കണം എന്നല്ല ആഗ്രഹിക്കുന്നത്..

ഞാന്‍ പ്രധാനമായി നോക്കുന്നത് കഥാപാത്രം എന്താണ് എന്നുള്ളതാണ്.. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ സമൂഹത്തില്‍ ഒരു ഇംപാക്ട് വരുത്തുന്നത് ആയിരിക്കണം.. തെലുങ്കിലും നായികയായി തന്റെ ഏറ്റവും പുതിയ സിനിമ വരുന്നുണ്ട് എന്നും നടി അറിയിച്ചു. കപ്പേള എന്ന മലയാളസിനിമയുടെ റീമേക്കിലാണ് അനിഖ നായികയായി എത്തുന്നത്.

സിനിമയില്‍ എത്തിയ തുടക്ക കാലം മുതല്‍ തന്നെ കുടുംബം എന്റെ എല്ലാ കാര്യത്തിലും വളരെ സപ്പോര്‍ട്ടാണ് എന്നും നടി പറയുന്നു. ഓ മൈ ഡാര്‍ലിംഗ് എന്ന മലയാള സിനിമയാണ് ഇനി അനിഖയുടേതായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം. ബാലതാരമായി മലയാളത്തില്‍ എത്തിയ അനിഖ.. ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്.

Recent Posts

‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്’: എം എം മണി സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!!

ഇക്കഴിഞ്ഞ ഡിസംബർ 2ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രമാണ് സൗദി വെള്ളക്ക.തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക'യാണ്…

13 mins ago

‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ…

1 hour ago

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

10 hours ago