അതിരപ്പള്ളിയില്‍ തുള്ളിച്ചാടി അന്‍സിബ; വൈറലായി നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ദൃശ്യത്തില്‍ ജോര്‍ജ്ജു കുട്ടിയുടെ മൂത്ത മകള്‍ അഞ്ജുവായെത്തിയ അന്‍സിബയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അന്‍സിബയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ദൃശ്യം.…

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ദൃശ്യത്തില്‍ ജോര്‍ജ്ജു കുട്ടിയുടെ മൂത്ത മകള്‍ അഞ്ജുവായെത്തിയ അന്‍സിബയെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അന്‍സിബയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ദൃശ്യം.

മലയാളം റിയാലിറ്റി ഷോയില്‍ വിജയി ആയിരുന്ന അന്‍സിബ തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ‘കൊഞ്ചം വെയില്‍ കൊഞ്ചം മഴൈ” ആണ് അന്‍സിബയുടെ ആദ്യ ചിത്രം. പിന്നീട് മൂന്നോളം തമിഴ് സിനിമകള്‍ ചെയ്ത അന്‍സിബ ജീത്തു ജോസഫ് സംവിധാനം ചെയ്ത ”ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ഗീതിക എന്നായിരുന്നു ആദ്യം സിനിമയിലെ പേര്. പിന്നീട് അന്‍സിബ എന്ന പേരില്‍ത്തന്നെ അഭിനയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അതിരപ്പിള്ളിയുടെ വശ്യതയോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലിജോ പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിട്ടുണ്ട്.