ബോളിവുഡ് താരം അനുഷ്‌ക ശർമ്മ അഭിനയം നിർത്തുന്നു? കാരണം ഇതാണ്!!

മകൾക്ക് വേണ്ടി സിനിമയിൽ നിന്നും മാറി നിൽക്കാനൊരുങ്ങി ബോളിവുഡ് താരം അനുഷ്‌ക ശർമ്മ. 2021ൽ ആണ് അനുഷ്‌ക്കയ്ക്കും വിരാട് കോലിക്കും മകൾ വാമിഖ ജനിച്ചത്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം അനുഷ്‌ക അധികം സിനിമകൾ…

മകൾക്ക് വേണ്ടി സിനിമയിൽ നിന്നും മാറി നിൽക്കാനൊരുങ്ങി ബോളിവുഡ് താരം അനുഷ്‌ക ശർമ്മ. 2021ൽ ആണ് അനുഷ്‌ക്കയ്ക്കും വിരാട് കോലിക്കും മകൾ വാമിഖ ജനിച്ചത്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം അനുഷ്‌ക അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. ഇനി ഒരു വർഷം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളു എന്നാണ് അനുഷ്‌ക ഇപ്പോൾ പറയുന്നത്.


‘തന്റെ മകൾക്ക് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ വിരാടും പാരന്റിംഗിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്,അവൾക്ക് എന്നെ കൂടുതൽ ആവശ്യമുണ്ട്. ഞങ്ങൾ ഇരുവരും അത് തിരിച്ചറിയുന്നു.അതിനാൽ, അതിനനുസരിച്ച് മുന്നോട്ടു പോവുന്നു. ഞാൻ അഭിനയം ആസ്വദിക്കുന്നു. പക്ഷേ മുമ്പ് ചെയ്തതു പോലെ കൂടുതൽ സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വർഷത്തിൽ ഒരു സിനിമ ചെയ്യണം. എന്നാണ് ആഗ്രഹം”

എനിക്ക് ഇഷ്ടമുള്ള അഭിനയം ആസ്വദിക്കണം, ജീവിതത്തെ സന്തുലിതമാക്കണം, കുടുംബത്തിന് സമയം നൽകണം എന്നാണ് ഒരു പരിപാടിക്കിടെ അനുഷ്‌ക വ്യക്തമാക്കുന്നത്. വലിയ തിരക്കുള്ള വിരാട് പോലും കുടുംബത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ട് അനുഷ്‌ക വ്യക്തമാക്കി. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം പറയുന്ന ‘ചക്ദ എക്‌സ്പ്രസ്’ എന്ന സിനിമയാണ് അനുഷ്‌കയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ