ചിരിയുടെ ക്യാന്‍ഡിഡ് വകഭേദങ്ങളുമായി നടി അനുശ്രീ!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ രമേശ് പിഷാരടിയ്‌ക്കൊപ്പം ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു താരം. ഇവിടെ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ രമേശ് പിഷാരടിയ്‌ക്കൊപ്പം ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു താരം. ഇവിടെ വെച്ച് പകര്‍ത്തിയ തന്റെ കാന്‍ഡിഡ് ഫോട്ടോകളുമായാണ് ഇപ്പോള്‍ അനുശ്രീ എത്തിയിരിക്കുന്നത്.

ചിരിയുടെ കാന്‍ഡിഡ് വകഭേദങ്ങള്‍ എന്നാണ് താരം പുതുതായി പങ്കുവെച്ചിരിക്കുന്ന ഫോട്ടോകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍, രാഹുലാണ് താരസുന്ദരിയുടെ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഒന്നില്‍ അധികം ക്യാന്‍ഡിന് ഫോട്ടോകളാണ് അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ക്യാന്‍ഡിഡ് ഫോട്ടോസില്‍ അങ്ങ് സുന്ദരിയായല്ലോ എന്നാണ് ആരാധകര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍.

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടി അനുശ്രീയോട് സ്വന്തം വീട്ടിലെ കുട്ടി എന്ന രീതിയിലുള്ള സ്‌നേഹമാണ് ആരാധകര്‍ക്ക്. താരജാഡകളൊന്നും ഇല്ലാത്ത നടി നാടും വീടുമായി എപ്പോഴും അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ്. സ്വന്തം വിശേഷങ്ങള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ഫോട്ടോകളുമായെല്ലാം അനുശ്രീ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്, അതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിക്കാറുമുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോകള്‍ക്കും സ്‌നേഹം അറിയിച്ചുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. അതേസമയം, താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. താര എന്ന സിനിമയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.