ചുവപ്പിന് കുറേയധികം പറയാനുണ്ട്… പുതിയ ഫോട്ടോകളുമായി അനുശ്രീ..!

നടി അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായാണ് നടി ഇത്തവണയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കേരളത്തിലെ തന്നെ അറിയപ്പെടുന്ന…

നടി അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായാണ് നടി ഇത്തവണയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കേരളത്തിലെ തന്നെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമാണ് നടിയെ ഒരുക്കിയിരിക്കുന്നത്. പിങ്കിയാണ് ഇത്തവണയും അനുശ്രീയ്ക്ക് മേക്കപ്പ് ചെയ്ത് കൊടുത്തിരിക്കുന്നത്. ശബരിനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

പ്രണവ് രാജാണ് അനുശ്രീയുടെ ഈ പുതിയ ലുക്ക് തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ അനുശ്രീയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയിയല്‍ തരംഗമായി മാറുകയാണ്.. പ്രിയപ്പെട്ട നടി വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആകാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ചുവപ്പിന് കുറേയധികം പറയാനുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, 12th മാന്‍ ആണ് അനുശ്രീയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ തന്നെയാണ് അനുശ്രീ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസ്ഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.