ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഗണേഷേട്ടനെ കണ്ടാണ്!! – അനുശ്രീ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. തന്റേയും കുടുംബത്തിന്റേയും നാടിന്റേയും വിശേഷങ്ങളുമായി അനുശ്രീ എന്നും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായി ഗണേഷിന്റെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് അനുശ്രീ കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം..എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ഗണേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്‌കുമാര്‍, ഞങ്ങളുടെ സ്വന്തം ഗണേഷേട്ടന്‍ ആണെന്നും താരം കുറിയ്ക്കുന്നു. ഇതോടൊപ്പം അനുശ്രീ ഗണേഷുമായി ബന്ധപ്പെട്ട് ഒരു പഴയകാല ഓര്‍മ്മയും പങ്കുവെച്ചിട്ടുണ്ട്. 2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു..എന്നും സമ്മാനം ലഭിക്കുന്നതിനേക്കാള്‍ ഗണേഷ് കുമാര്‍ എന്ന നടനെ കാണാനായിരുന്നു ആവേശം എന്നാണ് താരം പറയുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

കൂടാതെ, രാഷ്ട്രീയ പര്യടനത്തിനു പോകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു എന്നും അനുശ്രീ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നു. അത് സമൈല്‍ ഓഫ് ആസപ്റ്റന്‍സാണ്.. ആ ചിരി

ganesh kumar about amma

തന്നെയാണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം. പാര്‍ട്ടിക്ക് അതീതമായി ഗണേഷ് കുമാര്‍ എന്ന വ്യക്തിയോടുള്ള ജനങ്ങളുടെ ഇഷ്ടത്തില്‍ ഗണേഷ് ഇപ്പോഴും വിജയിക്കുന്നു എന്നും നടി കുറിച്ചിരിക്കുന്നു.

Previous articleഓടി വന്ന് കെട്ടി പിടിച്ച് കുരുങ്ങുകള്‍, സ്‌നേഹ പ്രകടന വീഡിയോ വൈറലാകുന്നു
Next articleഎന്റെ ചിന്തകള്‍ വരുന്നത് കാലിനിടയിലെ അവയവത്തില്‍ നിന്നല്ല! തലച്ചോറില്‍ നിന്നാണ്!! ചര്‍ച്ചയായി ഡോ. ഷിംനയുടെ കുറിപ്പ്