ക്ഷേത്രദര്‍ശനത്തിന് തമിഴ്‌പെണ്‍കൊടിയായി ഒരുങ്ങി അനുശ്രീ! ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ട്രഡീഷണല്‍ ലുക്കിലാണ് അനുശ്രീ എത്തിയത്.. ദാവണി അണിഞ്ഞുള്ള നടിയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.. ഇപ്പോള്‍ ഒരു തമിഴ് പെണ്‍കൊടിയുടെ ലുക്കായല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ട്രഡീഷണല്‍ ഔട്ട്ഫിറ്റ് ധരിക്കുമ്പോള്‍ എനിക്ക് രാജകീയമായ ഒരു അനുഭൂതിയാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്..

ഉടനെ കമന്റുകളുമായി ആരാധകരും എത്തി.. പ്രായം കുറച്ച് തോന്നിക്കുന്നു ഈ ലുക്കില്‍.. ഏത് ക്ഷേത്രത്തിലാണ് ഉള്ളത്.. എന്ത് സുന്ദരിയാണ്.. എന്നിങ്ങനെ നീളുന്നു അനുശ്രീയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍.. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധരുമായി പങ്കുവെച്ച് അനുശ്രീ എന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകള്‍ എല്ലാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഈ ടെപിംള്‍ ലുക്കും ശ്രദ്ധ നേടുകയാണ്.. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാളി മനസ്സില്‍ ഇടം പിടിച്ച നടി പിന്നീട് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്

പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.. ഇപ്പോള്‍ താര എന്ന സിനിമയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാനുള്ളത്. ട്വല്‍ത്ത് മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് അനുശ്രീ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരുന്നത്.

Nikhina