ഒരുപാട് നാളുകള്‍ക്ക് ശേഷം അനുശ്രീ കാത്തിരുന്ന ദിവസം വന്നെത്തി..!!

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ.. മലയാള സിനിമയ്ക്ക് ലാല്‍ ജോസ് എന്ന പ്രിയപ്പെട്ട സംവിധായകന്‍ പരിചയപ്പെടുത്തിയ മറ്റൊരു മികച്ച നടിയാണ് ഈ താരം. എത്ര വലിയ താരമായാലും സ്വന്തം കുടുംബത്തേയും സുഹൃത്തുക്കളേയും പോലെ…

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ.. മലയാള സിനിമയ്ക്ക് ലാല്‍ ജോസ് എന്ന പ്രിയപ്പെട്ട സംവിധായകന്‍ പരിചയപ്പെടുത്തിയ മറ്റൊരു മികച്ച നടിയാണ് ഈ താരം. എത്ര വലിയ താരമായാലും സ്വന്തം കുടുംബത്തേയും സുഹൃത്തുക്കളേയും പോലെ തന്റെ നാടിനേയും നാട്ടുകാരേയും വളരെ അധികം സ്‌നേഹിക്കുന്ന വ്യക്തി കൂടിയാണ് ഈ നടി. അത് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് വ്യക്തമാണ്. അഭിനയ രംഗത്ത് സജീവമാകുന്നതിനോടൊപ്പം തന്റെ വീട്ടുകാരുടെ കൂടെയും പ്രിയപ്പെട്ടവരുടെ കൂടെയും സമയം ചിലവഴിക്കാന്‍

അനുശ്രീ എപ്പോഴും ശ്രമിക്കാറുണ്ട്. ആ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താന്‍ ഒരുപാട് നാളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയതിന്റെ സന്തോഷം തന്റെ പ്രിയപ്പെട്ട ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.. തന്റെ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. കൊറോണ കാരണം ചടങ്ങുകള്‍ മാത്രമായി ഒതുങ്ങിയിരുന്ന

ഉത്സവം ഇത്തവണ കൊണ്ടാടാന്‍ തന്നെയാണ് താരവും തീരുമാനിച്ചത്. കൊറോണ പ്രതിസന്ധി നീങ്ങിയത് കൊണ്ട് തന്നെ ഇത്തവണ വലിയ ആഘോഷത്തോട് കൂടിയാണ് ഉത്സവം നടക്കുന്നത്. അമ്പലത്തിലെ ആഘോഷങ്ങളുടെ ഫോട്ടോകളും നാട്ടുകാര്‍ക്കൊപ്പം വര്‍ത്തമാനം പറയുന്ന ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… ”ഞങ്ങടെ

ഉത്സവം……രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും പഴയ പോലെ…..ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓര്‍മ്മകള്‍ … എന്റെ നാട്…. എന്റെ നാട്ടുകാര്‍… എന്റെ അമ്പലം…. ഉത്സവം…….”അനുശ്രീ കുറിച്ചു… സെറ്റു സാരിയില്‍ വളരെ സുന്ദരിയായാണ് താരം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടത്.