പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് ആശാ ശരത്

പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് നടി ആശാ ശരത്. പക്ഷേ വിവാഹിതരായവർ പ്രണയിക്കുമ്പോൾ സമൂഹത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ആശാ ശരത്ത് . ഒരാൾക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാൽ അതിന് പ്രായം ഒന്നും പ്രശ്‌നമല്ല…

പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് നടി ആശാ ശരത്. പക്ഷേ വിവാഹിതരായവർ പ്രണയിക്കുമ്പോൾ സമൂഹത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ആശാ ശരത്ത് . ഒരാൾക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാൽ അതിന് പ്രായം ഒന്നും പ്രശ്‌നമല്ല എന്നാണ് താൻ കരുതുന്നതെന്നും ബിഹൈൻഡ് വുഡ്സുമായുള്ള അഭിമുഖത്തിൽ ആശാ ശരത്ത് പറഞ്ഞു.

ഒരു ആൺകുട്ടി തന്നേക്കാൾ പ്രായംകൂടിയ പെൺകുട്ടിയെ പ്രണയിക്കുന്നതിൽ ഒരു തെറ്റുമില്ല. പണ്ട് കാലത്താണ് ഇതൊക്കെ വലിയ പ്രശ്‌നമായി കരുതിയിരുന്നതെന്നും താരം പറഞ്ഞു. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു പ്രശ്‌നമേ അല്ലാതായി മാറി എന്നുമാണ് ആശ ശരത്ത് പറയുന്നത്.അതുപോലെതന്നെ വിവാഹിതരായവർക്ക് പ്രണയിക്കാമോ എന്നത് മറ്റൊരു ചോദ്യമാണ്,അങ്ങനെ ഒരു ചോദ്യം ആവശ്യമില്ലെന്നാണ് അഭിമുഖത്തിൽ ആശാ ശരത്ത് പറഞ്ഞത്.

കല്ല്യാണം കഴിഞ്ഞ ഒരാളാണ് ഞാൻ അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ലെന്നു പറയുന്നത് സത്യസന്ധമല്ലെന്നും അവിടെയാണ് നമ്മൾ നമ്മുടെ അതിരുകൾ തീരുമാനിക്കേണ്ടത്. തനിക്കൊരു കുടുംബമുണ്ടെന്നും നമ്മൾ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നാം ചിന്തിക്കണമെന്നും അവിടെയാണ് കുടുംബഭദ്രതയെന്നുമാണ് ആശാ ശരത് പറഞ്ഞിരിക്കുന്നത്.