Film News

ദിലീപാണ് പ്രതിയെന്ന് കേട്ടപ്പോള്‍ നവ്യ ഞെട്ടിയത് എന്തിന്..!? കാരണമുണ്ട്..!!

2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് മുന്‍പ് സ്‌കൂള്‍ കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു നവ്യ. ഇഷ്ടം എന്ന സിനിമയിലൂടെ ജനപ്രിയ നായകന്‍ ദിലീപിന്റെ നായിക ആയിട്ടാണ് നടി സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് അങ്ങോട്ട് താരജോഡികളായി ഇരുവരും ഒരുപാട് സിനിമകിള്‍ ഒന്നിച്ചെത്തി. നവ്യ മലയാള സിനിമയുടെ മറ്റൊരു ഭാഗ്യ നടിയായി മാറി. അതിന് ദീലിപിന് ഉള്ള പങ്കു ചെറുതല്ല.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റാരോപിതന്‍ ആയതോടെ താന്‍ വല്ലാതെ ഷോക്കായി എന്നാണ് നവ്യ പറഞ്ഞത്. താന്‍ അത്രയും അടുത്തറിയുന്ന ഒരാള്‍ ഇങ്ങനെ ചെയ്യുമോ എന്ന സംശയം കൂടിയാണ് ആ ഞെട്ടലിന് കാരണം. ഒരു പ്രമുഖ മാധ്യമത്തോട് നടി തന്നെയാണ് ഇതേ കുറിച്ച് പറഞ്ഞത്… ‘തീര്‍ച്ചയായും ആ വാര്‍ത്ത എന്നില്‍ ഞെട്ടല്‍ ഉണ്ടാക്കി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു.

അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. സിബി അങ്കിള്‍ എന്നെ കൊണ്ട് മോണോ ആക്ട് ചെയ്യിപ്പിച്ച് അതിന്റെ വീഡിയോ അവര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ രണ്ടുപേരും ഓക്കേ പറഞ്ഞത് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ജന്മം കിട്ടിയത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടല്‍ ഉണ്ടാക്കും. എന്നാല്‍ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്ത്രീയാണ്.

ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ല’ എന്ന്കൂടി നവ്യ കൂട്ടിച്ചേര്‍ത്തു. കോടതി സമക്ഷത്തില്‍ ഇരിക്കുന്ന കേസ് ആയത്‌കൊണ്ട് അതിനെ കുറിച്ച് താന്‍ കൂടുതലായി സംസാരിക്കുന്നത് തെറ്റാണെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. അപ്പോഴും താന്‍ തന്റെ സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമാണ് നില്‍ക്കുന്നത് എന്നും നവ്യ വ്യക്തമാക്കിയിരുന്നു.

Recent Posts

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

14 mins ago

രജനികാന്തിന്റെ ജയിലറിൽ ജാക്കി ഷ്രോഫും; ക്യാരക്ടർ ലുക്ക് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.…

1 hour ago

‘ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍’ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ പ്രമോ സോംഗ് പുറത്തുവിട്ടു

മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…

11 hours ago