‘അതിജീവിതയ്ക്ക് നീതി വേണം’ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രതിഷേധ പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപവാസ സമയം. ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തില്‍ നാളെയാണ് ഉപവാസം. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നിലാണ് ഉപവാസ സമരം.

അഞ്ച് വര്‍ഷം നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണ് സമരം എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്. നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം നമ്മളെ ആശങ്കപ്പെടുത്തുന്നതാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നുള്ളതാണ് നമ്മള്‍ നോക്കുന്നത്. ആ നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ച ആരെല്ലാം, എല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളംകുടിക്കേണ്ടവരാണെന്നും ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള നീതി അതിജീവിതയ്ക്ക് കിട്ടേണ്ടതാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇതേ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് സമരം ചെയ്തയാളാണ് പിടി തോമസ്. അതിജീവിതയ്ക്ക് വേണ്ടി ആദ്യം രംഗത്തിറങ്ങിയതും അദ്ദേഹമാണ്. ഈ വിഷയം ജനശ്രദ്ധയില്‍ പെടുത്തിയതും അതിന്റെ ഗൗരവം അധികാരികള്‍ക്കുണ്ടാക്കി കൊടുത്തതും പി ടി തോമസാണ് രവീന്ദ്രന്‍ പറഞ്ഞു.

Previous articleഅഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ടോവിനോ; പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നും
Next articleകണ്ണൂരുള്ള കാമുകിയെ ‘തട്ടാന്‍’ വണ്ടിക്കാശിനായി വീട്ടില്‍ 10-ാം ക്ലാസ്സുകാരന്റെ പരാക്രമം: അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ ‘വെട്ടാന്‍’  ഓടിച്ചു: സംഭവം കോട്ടയത്ത്