കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഭാമയുടെ ഹാൽദി ആഘോഷം!! വീഡിയോ കാണാം

മലയാള സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു അടുത്തിടെ നടന്നത്. അക്കൂട്ടത്തിലേക്ക് നടി ഭാമ കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്. നടി ഭാമ കൂടി വിവാഹിതയാവുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍…

bhama-haldi

മലയാള സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു അടുത്തിടെ നടന്നത്. അക്കൂട്ടത്തിലേക്ക് നടി ഭാമ കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്. നടി ഭാമ കൂടി വിവാഹിതയാവുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്ത ഭാമ പുറത്ത് വിട്ടത്. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. നിവേദ്യം സിനിമയിലൂടെ അരങ്ങു കുറിച്ച ഭാമ പിന്നീട് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ അഭിനയിച്ചു, നടൻ സൗന്ദര്യത്തിൽ എത്തിയ ഭാമയെ നിവരെദ്യത്തിലൂടെ മലയാളികൾ മനസ്സിലേററ്റി,

പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾക്ക് ഭാമ ജീവൻ നൽകി, ഇപ്പോൾ കുറച്ച നാളായി വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളുമായി ഭാമ എത്താറുണ്ട്, അവ ആരാധകർ ഏറെ സന്തോഷത്തോടെ മനസ്സിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഭാമയുടെ മെഹന്ദി കല്യാണം നടത്തിയിരിക്കുകയാണ്.

കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷമായി തന്നെയാണ് ചടങ്ങുകള്‍.കോട്ടയം വിന്‍ഡ്‌സോര്‍ ഹോട്ടലില്‍ വെച്ചായിരുന്നു നടി ഭാമയുടെ മെഹന്ദി കല്യാണം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ വിനു മോഹന്‍ കുടുംബസമേതം എത്തിയിരുന്നു. നടി പാരീസ് ലക്ഷ്മിയും എത്തി. സാധാരണ എല്ലാവരും മഞ്ഞനിറമുള്ള വസ്ത്രത്തിലാണ് ഈ ചടങ്ങിനെത്തുക. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തയായി ഭാമ കറുപ്പും ആഷ് കളറും ചേര്‍ന്ന വസ്ത്രമായിരുന്നു ധരിച്ചെത്തിയത്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്. വര്‍ഷങ്ങളായി വിദേശത്താണ്. പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയത്ത് നിന്നുമാണ് വിവാഹം. കൊച്ചിയില്‍ റിസ്പഷന്‍ ഒരുക്കുമെന്നാണ് അറിയുന്നത്.ലോഹിതദാസിന്റെ സംവിധാനത്തിലെത്തിയ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ഉണ്ണകണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.

സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി. ഇതിനെല്ലാം പുറമേ ഡ്രൈവിംഗിനോടാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്. നേരത്തെ ഡ്രൈവ് ചെയ്ത് പോവുന്ന വീഡിയോസ് നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.

കടപ്പാട് : Mollywood Movie Events