നടി ഭാമ വിവാഹിതയാകുന്നു, വിവാഹ വാർത്ത പുറത്തു വിട്ടു താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

നടി ഭാമ വിവാഹിതയാകുന്നു, വിവാഹ വാർത്ത പുറത്തു വിട്ടു താരം

bhama-got-married

താരവിവാഹങ്ങള്‍ കൊണ്ട് സമ്പന്നമായ വര്‍ഷമാണ് 2019. മലയാള സിനിമാലോകത്ത് നിന്നും നിരവധി താരവിവാഹങ്ങളായിരുന്നു അടുത്തിടെ നടന്നത്. അക്കൂട്ടത്തിലേക്ക് നടി ഭാമ കൂടി വിവാഹിതയാവുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്ത ഭാമ പുറത്ത് വിട്ടത്.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ. ഉണ്ട കണ്ണുകളും നാടന്‍ സൗന്ദര്യവുമായിരുന്നു

bhama-got-married

പിന്നീട് ഭാമയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. നിവേദ്യം സിനിമയിലൂടെ അരങ്ങു കുറിച്ച ഭാമ പിന്നീട് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ അഭിനയിച്ചു, നടൻ സൗന്ദര്യത്തിൽ എത്തിയ ഭാമയെ നിവരെദ്യത്തിലൂടെ മലയാളികൾ മനസ്സിലേററ്റി, പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾക്ക് ഭാമ ജീവൻ നൽകി, ഇപ്പോൾ കുറച്ച നാളായി വെള്ളിത്തിരയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളുമായി ഭാമ എത്താറുണ്ട്, അവ ആരാധകർ ഏറെ സന്തോഷത്തോടെ മനസ്സിൽ ഏറ്റെടുക്കാറുണ്ട്.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍

bhama-got-married

നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി. ഇതിനെല്ലാം പുറമേ ഡ്രൈവിംഗിനോടാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത്. നേരത്തെ ഡ്രൈവ് ചെയ്ത് പോവുന്ന വീഡിയോസ് നടി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.

Trending

To Top
Don`t copy text!