നിവേദ്യമെന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഭാമ. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരം തിളങ്ങി. ഏത് തരം കഥാപാത്രവും താരത്തിന്റെ കൈയില്‍ ഭദ്രമാണ്. അഭിനയത്തില്‍ മാത്രമല്ല, പിന്നണി ഗാനരംഗത്തും താരം തിളങ്ങിയിട്ടുണ്ട്. വിവാഹത്തോടെയായാണ് ഭാമ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. 2020 ജനുവരിയിലായിരുന്നു ഭാമ ബിസിനസുകാരനായ അരുണിനെ വിവാഹം ചെയ്തത്.
ദുബായില്‍ ബിസിനസുകാരനായിരുന്ന അരുണ്‍ വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഭാമ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മൂക്കുത്തിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഭാമ പങ്കുവെച്ചത്. മൂക്കുത്തിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും ഭാമ കുറിച്ചിരുന്നു.
ഏറെ സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ചിത്രങ്ങളാണിത്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയാണ് ആദ്യം കമന്റുമായി എത്തിയത്. സോ പ്രറ്റിയെന്നാണ് ഭുവനേശ്വരി കുറിച്ചത്. കമന്റിന് താഴെയായി ഭാമയും സ്നേഹവും അറിയിച്ചെത്തിയിരുന്നു. മൂക്കുത്തി കൊള്ളാമെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍.
ഭാമക്കെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാമയുടെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളാണെന്നും താരം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള തരത്തിലായിരുന്നു കുപ്രചാരണങ്ങള്‍. ഇതിനെതിരെ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയുകയാണെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്നുമാണ് ഭാമ പറഞ്ഞത്.