നീ എന്താണ് എന്ന് എനിക്ക് അറിയാം..! ഭാവനയെ ചേര്‍ത്ത് നിര്‍ത്തി ഭര്‍ത്താവ് നവീന്‍!

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഭാവന എത്തിയിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും ഭര്‍ത്താവ് തന്നെ എത്രത്തോളും…

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഭാവന എത്തിയിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും ഭര്‍ത്താവ് തന്നെ എത്രത്തോളും പിന്തുണയ്ക്കുന്നുണ്ട് എന്ന് അറിയിക്കുകയാണ് ഭാവന പുതിയ പോസ്റ്റിലൂടെ..നവീനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ ആണ് ഭാവന പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തെല്ലാം സംഭവിച്ചാലും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു.. നീ എന്താണ് എന്ന് എനിക്ക് അറിയാം…

എന്നാണ് ഭര്‍ത്താവ് നവീന്‍ തന്നോട് പറഞ്ഞത് എന്നാണ് പോസ്റ്റ് പങ്കുവെച്ച് ഭാവന കുറിച്ചിരിക്കുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് അവന്‍ പറയുമ്പോള്‍.. നിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നീ എന്താണ് എന്ന് അറിയാമല്ലോ.. അത് മാത്രം പോരെ..എന്ന് ചോദിക്കുമ്പോള്‍.. ഞാന്‍ അതെ എന്ന് പറയുന്നു.. ഇത് മാത്രമാണ് എനിക്ക് ആവശ്യം.. എന്നാണ് ഭാവന ഫോട്ടോ പങ്കുവെച്ച് പറയുന്നത്. തന്റെ ജീവിതം പലര്‍ക്കും ഒരു പ്രചോദനമാക്കിക്കൊണ്ട് പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്ന താരത്തെ താഴ്ത്തികെട്ടാന്‍ വസ്ത്രധാരണത്തിന്റെ

പേരില്‍ പോലും അധിക്ഷേപിച്ച് പലരും രംഗത്ത് എത്തിയിരുന്നു. ഇതിന് എതിരെ ഭാവന രംഗത്ത് വരികയും ചെയ്തിരുന്നു. എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ

വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.. എന്നായിരുന്നു തന്റെ വസ്ത്രധാരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രതികരിച്ചവരെ കുറിച്ച് ഭാവന പറഞ്ഞത്.