ഹൃദയമിടിപ്പ് കൂടി; ഷൂട്ടിംഗിനിടെ ദീപിക പദുക്കോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു, ഉടന്‍ തന്നെ നഗരത്തിലെ കാമിനേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി,…

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ദീപിക പദുക്കോണിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു, ഉടന്‍ തന്നെ നഗരത്തിലെ കാമിനേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടര്‍മാര്‍ താരത്തെ പരിശോധിച്ചു. ചികിത്സയ്ക്ക് ശേഷം ഉടന്‍ തന്നെ ദീപിക അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി, ഹൃദയമിടിപ്പ് സാധാരണഗതിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസിനൊപ്പമുള്ള ദീപികയുടെ ആദ്യ ചിത്രമാണ് പ്രൊജക്ട് കെ. അമിതാഭ് ബച്ചനും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ സംവിധാനം നാഗ് അശ്വിനാണ്. ദിഷ പട്ടാണിയും ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. വലിയ വിഎഫ്എക്സ് വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തുന്ന സിനിമയാകുമിതെന്ന് നേരത്തേ തന്നെ സംവിധായകന്‍ നാഗ് അശ്വിന്‍ പറഞ്ഞിരുന്നു, ഈ സിനിമ എല്ലാവര്‍ക്കും ഒരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുമെന്നും സിനിമയില്‍ കാണിക്കുന്നതെല്ലാം പുതുമയുള്ളതും രസകരവുമായിരിക്കുമെന്നും നാഗ് അശ്വിന്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ പ്രഭാസ് വളരെ ആവേശത്തിലാണെന്നും എത്ര സമയം വേണമെങ്കിലും ഈ സിനിമയ്ക്കായി തരാന്‍ അദ്ദേഹം തയ്യാറാണെന്നും നാഗ് അശ്വിന്‍ പറഞ്ഞിരുന്നു.