നിറവയറില്‍ വോട്ട് ചെയ്യാനെത്തി ദീപിക!! കരുതലോടെ കൈപിടിച്ച് റണ്‍വീര്‍

ലോക്‌സഭാ വോട്ടെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച് ബോളിവുഡിലെ പ്രിയ താരം ദീപിക പദുക്കോണ്‍. നിറവയറിലെത്തിയാണ് താരം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മുംബൈയിലാണ് താരം വോട്ട് ചെയ്തത്.

ഭര്‍ത്താവ് റണ്‍വീറിനൊപ്പമാണ് താരം വോട്ട് ചെയ്യാന്‍ എത്തിയത്. ദീപികയെ ശ്രദ്ധയോടെ വാഹനത്തില്‍ നിന്നും ഇറക്കുന്ന രണ്‍വീറിന്റൈ വീഡിയോ വൈറലായിരിക്കുകയാണ്. ലൂസ് ഷര്‍ട്ട് ടോപും ജീന്‍സുമാണ് താരം ധരിച്ചത്. അഞ്ചാം മാസമാണ് താരത്തിന്. ജനുവരിയിലാണ് കുഞ്ഞുവാവ സെപ്റ്റംബറില്‍ എത്തുമെന്ന് താരദമ്പതികള്‍ അറിയിച്ചിരുന്നു.

നേരത്തെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് താരത്തിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍.

2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം നടന്നത്. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും പ്രണയത്തിലായത്.