നടി ഷഹാന ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് കോഴിക്കോട് വാടക വീട്ടില്‍

മലയാളി നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഷഹാന (20)യെ കോഴിക്കോടുള്ള വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍…

മലയാളി നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഷഹാന (20)യെ കോഴിക്കോടുള്ള വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവ് ചേവായൂര്‍ പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന മരിച്ച വിവരം അറിഞ്ഞ് അയല്‍വാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കന്ന നിലയിലായിരുന്നു ഷഹാന. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്.

സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഫോണ്‍ വിളിച്ച് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഭര്‍ത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവള്‍ ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്.

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. സജാദും ഷഹനയും പിന്നീട് പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍. ഡി. ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആണ് പോലീസ് നീക്കം

ഷഹനയുമായി ഭര്‍ത്താവ് സജ്ജാദ് വഴക്കിട്ടിരുന്നെന്ന് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഷഹന സിനിമയില്‍ അഭിനയിച്ച പണത്തെ ചൊല്ലി ആണ് കലഹിച്ചതെന്ന് എസി പി കെ. സുദര്‍ശന്‍ പറഞ്ഞു.