നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു..!!

ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയും യൂട്യൂബറുമായ ഗായത്രി വാഹന അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് ഗായത്രിയും, സുഹൃത്തും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. ഹൈദ്രാബാദിന് സമീപം ഗച്ചിബൗലിയിൽ വെച്ചായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ വഴിയാത്രക്കാരിയുടെ മുകളിലേക്കാണ് മറിഞ്ഞത്. അപടം ഉണ്ടായതെയോടെ സമീപത്ത് ഉള്ളവർ ആയിരുന്നു രക്ഷ പ്രവർത്തനം നടത്തിയത്.

അപകടത്തിൽ പരിക്കേറ്റ മൂന്ന് വ്യക്തികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗായത്രിയുടെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഇൻസ്റ്റാഗ്രാം വഴിയാണ് ഗായത്രി പ്രശസ്ത ആകുന്നത്. ഡോളി ഡിക്രൂസ് എന്ന യാതാർത്ഥ പേര്. വെബ് സീരിയസിലൂടെ ആണ് അഭിനയ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിലും ഗായത്രി വേഷം ഇട്ടിരുന്നു. ആകസ്മികമായ താരത്തിന്റെ മരണം ആരാധകരിൽ ഏറെ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്.

Rahul