വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി ഗോപിക; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗോപിക. ഫോര്‍ ദ് പീപ്പിള്‍, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടി വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു.

എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത താരത്തിന്റെ ചിത്രങ്ങളൊന്നും അധികം പുറത്തുവന്നിട്ടില്ല.

ഇപ്പോഴിതാ താരം കുടുംബസമേതം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയിരിക്കുകയാണ്.

വിവാഹശേഷം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തുന്നത്.

നാട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിലുണ്ട്. മഞ്ഞ ഡ്രസില്‍ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍.

ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭര്‍ത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം.

ആമി, ഏദന്‍ എന്നിവരാണ് മക്കള്‍. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവില്‍ അഭിനയിച്ചത്. ഗേളി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്.

Gargi