Tuesday, February 7, 2023
HomeFilm Newsകല്യാണം ഇങ്ങെത്തി, ഗൗരി കൃഷ്ണന്റെ ആഭരണ പര്‍ച്ചേസ് കണ്ട് അമ്പരന്ന് പ്രേക്ഷകര്‍!! ഇതെല്ലാവര്‍ക്കും മാതൃക

കല്യാണം ഇങ്ങെത്തി, ഗൗരി കൃഷ്ണന്റെ ആഭരണ പര്‍ച്ചേസ് കണ്ട് അമ്പരന്ന് പ്രേക്ഷകര്‍!! ഇതെല്ലാവര്‍ക്കും മാതൃക

പ്രിയ താരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ക്കും എന്നും പ്രിയപ്പെട്ടതാകാറുണ്ട്. ഇപ്പോഴിതാ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം ഗൗരി കൃഷ്ണന്റെ വിവാഹവും ഇങ്ങെത്തി നില്‍ക്കുകയാണ്. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി കൃഷ്ണന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് താരം എത്താറുണ്ട്. അഭിനയത്തിന് ഇടവേള കൊടുത്ത് ഇപ്പോള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധിച്ചു വരികയാണ് ഗൗരി. ഇപ്പോഴിതാ ഗൗരിയുടെ വിവാഹവും ഇങ്ങെത്തി നില്‍ക്കുകയാണ്.

വിവാഹത്തിന് വേണ്ട ഒരുങ്ങള്‍ എല്ലാം ചെയ്ത് തീര്‍ക്കുന്ന തിരക്കിലാണ് താരം. അതിനിടയിലും തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ എല്ലാ വിവരങ്ങളും അറിയിച്ച് താരം യൂട്യൂബ് വീഡിയോ വഴി എത്തുന്നുണ്ട്. ഇത്തവണ വിവാഹത്തിന്റെ ആഭരണ പര്‍ച്ചേസിന് എത്തിയ വീഡിയോ ആണ് നടി പങ്കുവെച്ചത്. പുതിയ വീഡിയോയില്‍ വിവാഹിതരാകാന്‍ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും ഉള്ള സന്ദേശവും ഗൗരി നല്‍കുന്നുണ്ട്. ഗൗരിയുടെ തീരുമാനം കേട്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. കാരണം, വിവാഹത്തിന് വേണ്ടി സ്വര്‍ണ ആഭരണങ്ങള്‍ അല്ല, ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ഥിരം ഉപയോഗിയ്ക്കുന്ന ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാം എന്നല്ലാതെ ആഡംബര രീതിയിലുള്ള

സ്വര്‍ണങ്ങള്‍ വാങ്ങുന്നതിനോട് തനിക്ക് താല്‍പര്യം ഇല്ലെന്നാണ് ഗൗരി വീഡിയോയില്‍ പറഞ്ഞത്. വിവാഹത്തിന് വേണ്ടി ഒരുങ്ങാന്‍ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും താരം പറയുന്നു. ഗൗരിയുടെ തീരുമാനം എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ് എന്നാണ് പ്രേക്ഷകരും പറയുന്നത്. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ വിവാഹത്തിന് ഒരുങ്ങാന്‍ നാല് സെറ്റ് ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി തിരഞ്ഞെടുത്തത്.

പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. നവംബര്‍ 24 ന് ആണ് ഗൗരിയുടെ വിവാഹം. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

Related News