വാക്ക് എന്നത് പാലിക്കാൻ കഴിയുമെങ്കിൽ മാത്രമേ പറയാവുള്ളൂ, വേറിട്ട സന്ദേശവുമായി നടി ഗ്രേസ് ആന്റണി

വേറിട്ട അഭിനയം കൊണ്ട് മലയാളികൾ പ്രിയങ്കരിയായി മാറിയ ഗ്രേസ് ആന്റണി ഇപ്പോളിതാ മെന്റല്‍ ഹെല്‍ത്ത് ഡേയില്‍ വേറിട്ട സന്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്.വളരെയധികം ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ വണ്ണം വെക്കും എന്ന ഒറ്റ കാരണത്താൽ കഴിക്കാതിരിക്കുക.അതെ പോലെ…

Grace-Antony001

വേറിട്ട അഭിനയം കൊണ്ട് മലയാളികൾ പ്രിയങ്കരിയായി മാറിയ ഗ്രേസ് ആന്റണി ഇപ്പോളിതാ മെന്റല്‍ ഹെല്‍ത്ത് ഡേയില്‍ വേറിട്ട സന്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്.വളരെയധികം ഇഷ്ട്ടമുള്ള ഭക്ഷണങ്ങൾ വണ്ണം വെക്കും എന്ന ഒറ്റ കാരണത്താൽ കഴിക്കാതിരിക്കുക.അതെ പോലെ തന്നെ വളരെ ഇരുണ്ട കറുപ്പ് ആണെന്ന് വിചാരിച്ചു കൊണ്ട് മറ്റുള്ളവരെ നോക്കാതിരിക്കുക.എന്നിങ്ങനെ കുറ്റങ്ങൾ പറയുമെന്ന് കരുതി മാത്രം മറ്റുള്ളവരോട് സംസാരിയ്ക്കാതിരിക്കുന്നത് ശരിയല്ലയെന്ന് വ്യക്തമാക്കുകയാണ് താരം.മറ്റൊരു വ്യക്തിയുടെ ഏറ്റവും വലിയ പ്രതീക്ഷയെന്നത് നമ്മുടെ വാക്കുകൾ കൊണ്ട് നശിക്കരുതെന്നും അതിനേക്കാൾ വലുതായി സ്വയം മനസിലാക്കുകയും നമ്മുടെ കുറവുകളെ അംഗീകരിക്കുകയും ചെയ്യുക.ജീവിത എന്നത് തന്നെ നമ്മൾ നമ്മളെ സ്നേഹിക്കുവാൻ തുടങ്ങുന്നിടത്താണ്.

Grace Antony1
Grace Antony1

ഇന്ന് മെന്റൽ ഹെൽത്ത് ഡേ (Mental Health day) ആണ് ഈ ദിവസത്തിൽ എനിക്ക് നിങ്ങളോടു പറയാൻ ഉള്ളത് ഒരൊറ്റ കാര്യമേ ഉള്ളു. വണ്ണം വയ്ക്കും എന്നോർത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതിരിക്കുന്നവരുണ്ട് . ഞാൻ കറുതിരിക്കുന്നു എന്നോർത്ത് മറ്റുള്ളവരെ ഫേസ് ചെയ്യാത്തവരുണ്ട് . ഒത്തിരി സ്ലിം ആയതുകൊണ്ട്,സ്‌ട്രെച് മാർക്ക് ഉള്ളതുകൊണ്ട് ,കണ്ണാടി നോക്കാൻ പേടിയുള്ളവർ ,മുടി കുറവുള്ളവർ ,കഷണ്ടി ഉള്ളവർ ,സ്കിൻ പ്രോബ്ലം ഉള്ളവർ . ഇവരെല്ലാം പറയുന്ന ഒരൊറ്റ കാര്യമേ ഉള്ളു , ഞങ്ങൾ എന്ത് ചെയ്താലും കൂറ്റം മാത്രമേ ഉള്ളു. അല്ലാ ഇതാരാ ഇഇഇ കുറ്റം പറയുന്നത് അതും ഈ നമ്മൾ ഒകെ തന്നെയല്ലേ . നമ്മുടെ ഒരു വാക്കാണ് മറ്റൊരു വ്യക്തിയുടെ പ്രതീക്ഷ കെടുത്തുന്നത്.അതിനേക്കളുമുപരി സ്വയം മനസിലാക്കുക നമുക്കുള്ള കുറവുകളെ അംഗീകരിക്കുക.

Grace Antony2
Grace Antony2

നമ്മളെ നമ്മൾ സ്നേഹിക്കാൻ തുടങ്ങുന്നിടത്താണ് ജീവിതം ആസ്വാദകരമാകുന്നതെന്ന് ഗ്രേസ് വ്യക്തമാക്കി.ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ  ശ്രദ്ധ നേടിയത്. ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്സ് അല്ല എങ്കിലും താരം ശ്രദ്ധിക്കപ്പെട്ടതും താരത്തിന്റെ സിനിമ ജീവിതത്തിൽ നാഴിക കല്ലായാതും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ആണ്. ചിത്രത്തിലെ ഗ്രേസ് അവതരിപ്പിച്ച സിമി എന്ന കഥാപാത്രം വളരെ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രത്തിന് ഒപ്പത്തിന് ഒപ്പം നിൽക്കുന്ന കഥാപാത്രം തന്നെയാണ് സിമിയുടേതും. ഇപ്പോൾ ചിത്രത്തെ കുറിച്ച്  മനസ്സ് തുറക്കുകയാണ് ഗ്രേസ് ആന്റണി.

Grace Antony3
Grace Antony3

എനിക്ക് സിനിമയെ കുറിച്ചുള്ള അറിവ് വളരെ പരിമിതം ആയിരുന്നു. എന്നാൽ ശരിക്കും സിനിമ എന്ന് പറഞ്ഞാൽ എന്താണെന്നും അതിൽ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നുമൊക്കെ തിരിച്ചറിഞ്ഞത് കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ്. ഒരു കൂട്ടം ആളുകൾ സിനിമയോട് കാണിക്കുന്ന ആത്മാർഥത എത്രത്തോളം ആണെ ന്നു കണ്ടു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി. ഒരു രംഗത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അവർ എത്രത്തോളം കഷ്ട്ടപെടുന്നുവെന്നും അധ്വാനിക്കുന്നുമെന്നും ഞാൻ ആ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കണ്ടത്. അത് എന്നെയും ഒരുപാട് സ്വാധീനിച്ചുവെന്ന് താരം കുറച്ചു നാളുകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.