എന്നും രാത്രി ഡേറ്റിംഗിന് വിളിക്കും, തെലുങ്ക് നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചുണ്ടെന്ന് ഹൻസിക മോട്‌വാനി

സിനിമ മേഖലയിൽ പലപ്പോഴായി നടിമാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയാറുണ്ട്. ഒരു തെലുങ്ക് നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നടി ഹൻസിക. എന്നും രാത്രി തന്നെ ഡേറ്റിംഗിന് പോകാനായി വിളിക്കുമായിരുന്നു.ഇൻഡസ്ട്രിയിലെ പലരെയും പോലെ…

സിനിമ മേഖലയിൽ പലപ്പോഴായി നടിമാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറയാറുണ്ട്. ഒരു തെലുങ്ക് നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നടി ഹൻസിക. എന്നും രാത്രി തന്നെ ഡേറ്റിംഗിന് പോകാനായി വിളിക്കുമായിരുന്നു.ഇൻഡസ്ട്രിയിലെ പലരെയും പോലെ തനിക്കും ഇത്തരം അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഹൻസിക തുറന്നു പറഞ്ഞിരിക്കുന്നത്.

തന്റെ കരിയറിന്റെ ആരംഭധഘട്ടത്തിൽ തെലുങ്കിലെ ഒരു നടൻ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നുവെന്നും പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു എന്നാണ് ഹൻസിക അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. അതേ സമയം നായകന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു താരത്തിന്റെ പരാമർശം. ഇതോടെ ആ നായകൻ ആരാണെന്ന് അറിയാനുള്ള ചർച്ചകൾ സജീവമായി മാറിയിരിക്കുകയാണ്.

തെലുങ്കി സൂപ്പർ തരം അല്ലു അർജുന്റെ ‘ദേശമുദുരു’വിലൂടെയാണ് ഹൻസിക നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.ജൂനിയർ എൻടിആറിനെ പോലെയുള്ള മുൻനിര നായകന്മാർക്കൊപ്പമെല്ലാം ഹൻസിക അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്. അതേ സമയം നിരവധി ചിത്രങ്ങളാണ് ഹൻസികയുടെതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുന്നത്.