നടിയും മോഡലും ഗായികയുമായി ശ്രദ്ധേയയായ താരമാണ് ഹിമാന്‍ഷി ഖുറാന. ഷൂട്ടിംഗിനിടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റുമാനിയയിലെ ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചത്.
പഞ്ചാബി ചിത്രമായ ‘ഫറ്റൊ ദേ യാര് ബഡേ നേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി റുമാനിയയിലായിരുന്നു താരവും സംഘവും. കടുത്ത പനിയും മൂക്കില്‍ നിന്ന് രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജീത് ജാങ്കേ ജഹാന്, സദ്ദ ഹഖ്, ലെതര്‍ ലൈഫ്, അഫ്സര്‍ തുടങ്ങിയ സിനിമകളിലൂടെയും ബിഗ് ബോസ് സീസണ് 13യുമാണ് താരത്തിനെ ശ്രദ്ധേയയാക്കിയത്. 2011 ലെ മിസ് ലുധിയാന വിജയിയാണ് ഹിമാന്‍ഷി.
മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലായിരുന്നു ഷൂട്ടിംഗ്. നടിക്ക് കടുത്ത പനിയുണ്ടായിരുന്നിട്ടും ഷൂട്ട് തുടര്‍ന്നു. അതിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം ഉണ്ടായി. സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.