Monday, December 5, 2022
HomeFilm Newsകഴിവുണ്ടായിട്ടും മലയാളത്തില്‍ അംഗീകരിക്കപ്പെടാത്ത നിരവധി പേരുണ്ട്; ഇനിയ

കഴിവുണ്ടായിട്ടും മലയാളത്തില്‍ അംഗീകരിക്കപ്പെടാത്ത നിരവധി പേരുണ്ട്; ഇനിയ

മോഡലിങ്ങ് രംഗത്തുനിന്നെത്തി സിനിമയില്‍ സാന്നിധ്യമറിയിച്ച താരമാണ് ഇനിയ. പിന്നീട് താരം തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമായി മാറി. ഇപ്പോഴിതാ ഇനിയ ഒരു പരിപാടിക്കിടെ മലയാള സിനിമാരംഗത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തില്‍ നിരവധി താരങ്ങള്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു എന്നാണ് ഇനിയ പറഞ്ഞത്.

മലയാളിയായിരുന്നിട്ടും തമിഴ്‌നാട്ടിലായിരുന്നോ ഇനിയയ്ക്ക് കൂടുതല്‍ അംഗീകാരം ലഭിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്് മറുപടി പറയുമ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ് ഇവിടുത്തെ കാര്യം. മലയാളത്തില്‍ നിരവധി താരങ്ങള്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു’ എന്നായിരുന്നു ഇനിയയുടെ വാക്കുകള്‍.തമിഴ്നാട്ടിലൊക്കെ പോയി പേരെടുത്ത് വരുമ്പോള്‍, അയ്യോ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വിളിച്ചുവരുത്തുമെന്നും കഴിവുണ്ടായിട്ടും കേരളത്തില്‍ അംഗീകരിക്കപ്പെടാതെ അന്യഭാഷകളില്‍ പോയി പേരെടുത്ത നിരവധി താരങ്ങളുണ്ടെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നതെങ്കിലും തമിഴ് സിനിമയിലാണ് ഇനിയ നായികയായി മാറിയത്. സൈറ, ത്രില്ല് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച ശേഷം തമിഴിലേക്ക് ചേക്കേറിയ ഇനിയ നായികയായി തിളങ്ങി. പിന്നീട് തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചു.

 

 

Related News