ഒരു പൂവിന്റെ പേരിൽ വെട്ടിലായി നടി ജുവൽ മേരി, അവസാനം ആരാധകരുടെ വക ചെമ്പരത്തി പൂവും

ആസ്വാദകരുടെ  പ്രിയങ്കരിയായ നടിയും അതെ പോലെ തന്നെ മികച്ച അവതാരകയുമായ ജുവൽ മേരി കേവലം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വലിയ രീതിയിൽ തന്നെ  പുലിവാല് പിടിച്ചിരിക്കുകയാണ്.’നംബ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപെടുന്ന സ്ത്രീ അവരുടെ…

Jewel-Mary1

ആസ്വാദകരുടെ  പ്രിയങ്കരിയായ നടിയും അതെ പോലെ തന്നെ മികച്ച അവതാരകയുമായ ജുവൽ മേരി കേവലം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വലിയ രീതിയിൽ തന്നെ  പുലിവാല് പിടിച്ചിരിക്കുകയാണ്.’നംബ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും -മാധവിക്കുട്ടി’ എന്ന കുറിപ്പോടെ തന്റെ ഏറ്റവും പുതിയ മനോഹര ചിത്രം താരം ഫേസ്‌ബുക്കിൽ പങ്ക് വെച്ചു. എന്നാൽ ഇതില്‍ നമ്ബ്യാര്‍വട്ടം എന്ന പരാമര്‍ശമാണ് വളരെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായത്.നമ്ബ്യാര്‍വട്ടപ്പൂവ് എന്നല്ല, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞത് ‘നന്ത്യാര്‍വട്ടപ്പൂവ്’ എന്നാണ് എന്ന് തിരുത്തിക്കൊണ്ട് അനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

അതെ പോലെ തന്നെ മാധവിക്കുട്ടിയുടെ എഴുത്തിനെ പരിഹസിക്കുന്നതിനു തുല്യമാണ് ജുവലിന്റെ പോസ്റ്റ് എന്നും മിക്ക വ്യക്തികളും വിമര്‍ശിച്ചു. അതിന്റെ പിന്നാലെ ഒരു പോസ്റ്റും കൂടെ താരം പങ്കുവച്ചു. അതിലും ‘നന്ത്യാര്‍വട്ടപ്പൂവ്’ എന്നതിന് നമ്ബ്യാര്‍വട്ടപൂവ്എന്നാണ് എഴുതിയിരിക്കുന്നത്. ഈ പോസ്റ്റ് കൂടി കണ്ടതോടെ ആരാധകര്‍ കൂടുതല്‍ വൈകാരികമായി പ്രതികരിക്കാന്‍ തുടങ്ങി.  താങ്കൾക്ക് തോന്നുന്ന രീതിയില്‍ മാധവിക്കുട്ടിയുടെ വരികളെ മാറ്റിയെഴുതുന്നത് ശരിയല്ലെന്ന് മിക്കവരും പറഞ്ഞു.വളരെ രൂക്ഷമായ വിവാദങ്ങള്‍ക്കിടെയിൽ  നന്ത്യാര്‍വട്ടപ്പൂവിന്റെ ചിത്രവും താരം പങ്കുവച്ചു. എന്നാലും എന്റെപൂവെ’ എന്ന ക്യാപ്ഷനോടെയാണ് പൂവിന്റെ ചിത്രം താരം പങ്കുവച്ചത്.

താരത്തിന്റെ പോസ്റ്റിനു നേരെ വന്ന കമന്റുകളോട് ജുവല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ‘എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും നിങ്ങളുടെ കമൻറുകൾ വായിച്ചു ഞാനും എൻറെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി ആ പൂവിനെ പല നാട്ടിൽ പല പേരാണ് ഞങ്ങളുടെ നാട്ടിൽ നമ്പ്യാർവട്ടം എന്നും നന്ത്യാർവട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട് ഏതായാലും ഒരു പൂവിൻറെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചർച്ച നടക്കുമെന്ന് കരുതിയില്ല !എല്ലാവർക്കും ശുഭദിനം നേരുന്നു