മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നു..!! ബോളിവുഡ് മാഫിയയ്ക്ക് എന്നോട് അസൂയയാണ് കങ്കണ റണൗത്ത്..!!

ബോളിവുഡ് സിനിമാ ലോകത്തെ വിവാദ നായികയാണ് കങ്കണ റണൗത്ത്. സഹപ്രവര്‍ത്തകരെ കുറിച്ച് തന്നെ വെട്ടിത്തുറന്ന് അധിക്ഷേപം പറയുന്ന നടി എപ്പോഴും വിവാദങ്ങളില്‍ ചെന്ന് പെടാറുണ്ട്. ഇപ്പോഴിതാ അടുത്തൊരു പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് നടി. തന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്ന് ആണ് ബോളിവുഡ് നടി കങ്കണയുടെ പുതിയ അവകാശവാദം, താന്‍ ആണ് മികച്ചത് എന്ന് പറയുന്നതോടൊപ്പം മറ്റ് നടീ നടന്മാരുടെ പേരെടുത്ത് പറയാനും താരം മടിയ്ക്കുന്നില്ല.. റണൗത്ത്. ഷാരൂഖ് ഖാന്‍, പ്രിയങ്ക

ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നുവെന്നും കങ്കണ പറഞ്ഞു. നിലവില്‍ ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് കങ്കണ. തന്റെ അവതരണ കലയെ കുറിച്ച് കങ്കണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ‘ലോക്ക്അപ്പ് ആരംഭിച്ച ശേഷം എന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായി.

തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക ഞാനാണെന്നതില്‍ അഭിമാനിക്കുന്നു.

‘ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ വിജയിച്ചുവെങ്കിലും അവതാരകരായി വന്നപ്പോള്‍ വന്‍ പരാജയമായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ മികച്ച അവതാരകരാണ്. ഞാന്‍ അവരോടൊപ്പമാണ്’ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

 

 

 

Previous articleകാവ്യാ മാധവനെ പോലും മലര്‍ത്തി അടിച്ച അനു ജോസഫ്…!! സംഭവം ഇങ്ങനെ..!!
Next articleസിനിമാ ലോകം ഞെട്ടലില്‍; ഹാസ്യ നടന്‍ ലിറ്റില്‍ ജോണ്‍ അന്തരിച്ചു