ഭർതൃ സഹോദരനെ പ്രണയിക്കാനും, കാമുകി ഗർഭിണി ആയപ്പോൾ ഗര്‍ഭഛിദ്രം നടത്താനും കൂട്ടുനിന്നത് സീരിയൽ നടി ലക്ഷ്മി പ്രമോദ്

കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്തത സംഭവത്തിൽ ഞെട്ടിക്കുന്ന വാർത്തകൾ ആണിപ്പോൾ പുറത്ത് വരുന്നത്. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ റംസിയെ കണ്ടത്.റംസിയുടെ മരണത്തിനു ഉത്തരവാദി സീരിയൽ നടി ലക്ഷ്മി പ്രമോദ് ആണെന്നാണ് റംസിയുടെ…

കൊട്ടിയത്തെ യുവതി ആത്മഹത്യ ചെയ്തത സംഭവത്തിൽ ഞെട്ടിക്കുന്ന വാർത്തകൾ ആണിപ്പോൾ പുറത്ത് വരുന്നത്. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ റംസിയെ കണ്ടത്.റംസിയുടെ മരണത്തിനു ഉത്തരവാദി സീരിയൽ നടി ലക്ഷ്മി പ്രമോദ് ആണെന്നാണ് റംസിയുടെ വീട്ടുകാർ പറയുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും റംസീന ഗര്‍ഭിണിയായപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി ഗര്‍ഭഛിദ്രം നടത്തിയത് ലക്ഷ്മിയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടു പോകുകയും ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് തിരികെ കൊണ്ടു വിട്ടിരുന്നതെന്നും അവര്‍ പറയുന്നു. ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ ആണ് ഹാരിസ്. സീരിയലിനു താൻ പോകുന്ന സമയത്ത് കുട്ടിയെ നോക്കുവാൻ വേണ്ടിയായിരുന്നു ലക്ഷ്മി റംസിയെയും കൂടെ കൊണ്ട് പോയിരുന്നത്, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വീട്ടുകാര്ക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ഷൂട്ടിങ്ങിനു വേദനി കൂടെ കൊണ്ട് പോയ സമയത്തായിരുന്നു റംസിയെ അബോർഷൻ ചെയ്തത് എന്ന് വീട്ടുകാരെ പറയുന്നു. ഒന്നര വര്ഷം മുൻപായിരുന്നു റംസി ഗർഭിണി ആയത്.
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാരിസിനോട് ഉടന്‍ വിവാഹം കഴിക്കണമെന്ന് റംസി ആവിശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കഴിയില്ലെന്നും വര്‍ക്ക്ഷോപ്പ് ആരംഭിച്ചതിന് ശേഷം വിവാഹം കഴിക്കാമെന്നുമായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ലക്ഷ്മിയുമായി സംസാരിച്ചതിന് ശേഷമാണ് അബോര്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതെന്ന് റംസി സഹോദരി അന്‍സിയോടു പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വേർപ്പെടുത്താൻ പോകുകയാണ് എന്നറിഞ്ഞപ്പോൾ ആണ് അൻസി തന്റെ ഭർത്താവിനോട് ഈ കാര്യം പറയുന്നതും അയാൾ ഹാരിസിനോടും ചോദിക്കുന്നതും,
തനിക്ക് ഒരബന്ധം പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണം എന്നുമായിരുന്നു ഹാരിസ് അന്ന് അവരോട് പറഞ്ഞത്. സഹോദരിയുടെ മരണത്തില്‍ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്നാണ് അന്‍സി ആരോപിക്കുന്നത്. അതിനാല്‍ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവിശ്യപ്പെടുന്നു.