ഒരു ‘എ’ കൂടി ചേര്‍ത്തു…!! പേര് മാറ്റി നടി ലെന..! കാരണം ഇതാണ്…

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ലെന. അന്നത്തെ ലെനയില്‍ നിന്ന് ഇപ്പോഴത്തെ ലെനയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേര് കൂടി ഒന്നു…

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ലെന. അന്നത്തെ ലെനയില്‍ നിന്ന് ഇപ്പോഴത്തെ ലെനയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേര് കൂടി ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ് താരം. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായ താരം മലയാള സിനിമയില്‍ വലുതും ചെറുതുമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന അഭിനയമാണ് താരം ചില സിനിമകളില്‍ കാഴ്ച്ചവെച്ചത്.

lena about astrology

പ്രായം കൂടിയ കഥാപാത്രങ്ങള്‍ ആകാന്‍ വേണ്ടി ലെന സിനിമയില്‍ നടത്തുന്ന മേക്കോവറുകളും ചര്‍ച്ചയാകാറുണ്ട്. അതിലൂടെ ഒരുപാട് പ്രശംസയും താരം ഏറ്റുവാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ സജീവമ സാന്നിധ്യമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്‌റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചാണ് ലെന തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പേര് മാറ്റിയ വിവരമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

https://www.instagram.com/p/CYwUr-6Py5t/?utm_source=ig_web_copy_link

പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ’ കൂടി ചേര്‍ത്താണ് താരം പേര് പരിഷ്‌കരിച്ചിരിക്കുന്നത്. LENAA  എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. പേര് മാറ്റം താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിച്ചു.

lenakumar 1

ഭാഗ്യം വരുന്നതിനായി സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയ താരങ്ങള്‍ സിനിമാ മേഖലയില്‍ തന്നെ നിരവധിയാണ്. ചിലര്‍ പേര് തന്നെ മാറ്റുന്ന രീതിയും കണ്ടുവരാറുണ്ട്. ലെന ഇപ്പോള്‍ തന്റെ സ്‌പെല്ലിങില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സംവിധായകന്‍ ജോഷിയും റോമയും ദിലീപും എല്ലാം ഇത്തരത്തില്‍ പേരിലെ സ്‌പെല്ലിങുകളില്‍ മാറ്റം വരുത്തിയ താരങ്ങളാണ്.