ലെന സംവിധായികയാവുന്നു..! തിരക്കഥ പൂര്‍ത്തിയാക്കി…

ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് ലെന. .ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ ഒരു നാടന്‍ പെണ്‍കുട്ടിയായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ലെന പിന്നീട് ഒരുപാട് വ്യത്യസ്തമാര്‍ന്ന് വേഷങ്ങളിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്ക് കൂടി കാലെടുത്തു വെയ്ക്കുകയാണ്.

തന്റെ ആദ്യ സംവിധാനത്തില്‍ പിറക്കാന്‍ പോകുന്ന സിനിമയുടെ തിരക്കഥയും ലെനയുടേത് തന്നെയാണ് എന്നാണ് വിവരം. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന പറഞ്ഞതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജുന്‍ അശോകന്‍ നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയായ ഓളം ആണ് ലെന തിരക്കഥ ഒരുക്കിയ ആദ്യചിത്രം.

lena 2

നവാഗതനായ വി.എസ് അഭിലാഷ് ആണ് ഓളം സംവിധാനം ചെയ് തത്. ലെനയും വി.എസ് അഭിലാഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ലെന എത്തുന്നുണ്ട്. സിനിമാ രംഗത്തെ ഒരുപാട് വര്‍ഷത്തെ അനുഭവ സമ്പത്തോടുകൂടിയാണ് ലെന സംവിധാന രംഗത്തേക്ക് തിരിയുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

lena about astrology

സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണെങ്കിലും അഭിനയ രംഗത്തും താരം സജീവമായി തുടരുകയാണ്. വിവിധ ഭാഷകളിലായി പത്തോളം ചിത്രങ്ങളാണ് താരത്തിന്റേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. മാര്‍ച്ച് മൂന്നിന് റിലീസിനെത്തുന്ന മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വത്തിലും താരം ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റ് മലയാള ചിത്രങ്ങളും താരത്തിന്റേതായി റിലീസിന് തയ്യാറാകുന്നുണ്ട്.

 

Previous articleഎന്റെ കഥ സിനിമയാക്കാന്‍ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു…! ഇനി അദ്ദേഹം പറയുമ്പോള്‍ മാത്രം അത് സംഭവിക്കും..!!
Next articleമോഹന്‍ലാലിന്റെ 12ത്ത് മാനും ഒ.ടി.ടിയിലേക്ക്..! ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍..!!