ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം! നടി ലെനയ്ക്കും സംഘത്തിനും രക്ഷയായി പെട്ടി ഓട്ടോറിക്ഷ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ താരം കള്ളിപ്പാറയിലെത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതി വീഡിയോയാണ് വൈറലാകുന്നത്. വലിയ അപകടത്തില്‍ നിന്നും…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ താരം കള്ളിപ്പാറയിലെത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതി വീഡിയോയാണ് വൈറലാകുന്നത്. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ലെന പറയുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് താരം.

റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് താരവും സംഘവും റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറിയാണ് കട്ടപ്പനയില്‍ എത്തിയതെന്ന് താരം പറയുന്നു.

കൊച്ചിയില്‍ നിന്ന് ഇടുക്കി കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രയിലായിരുന്നു താരം. താരത്തിനൊപ്പം അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറുമുണ്ടായിരുന്നു. വഴിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതോടെ താരത്തിന് ലൊക്കേഷനിലെത്താന്‍ മറ്റൊരു വഴി തേടേണ്ടി വന്നിരിക്കുകയാണ്.

അതു വഴി വന്ന ഒരു പെട്ടിയോട്ടോ ആണ് ലെനയ്ക്ക് രക്ഷയായത്. പെട്ടി ഓട്ടോയില്‍ കയറി പോകുന്ന താരത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കട്ടപ്പന – തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല.- എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.