‘ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ ‘കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രം: മാല പാർവതി

സുദീപോ സെൻ ഒരുക്കുന്ന ‘ദി കേരള സ്റ്റോറി’ നാളെ പ്രദർശനത്തിനെത്തുകയാണ്. ഇപ്പോഴിതാ സിനിമയെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടി മാല പാർവതി.ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രമെന്ന് മാല പാർവതി…

സുദീപോ സെൻ ഒരുക്കുന്ന ‘ദി കേരള സ്റ്റോറി’ നാളെ പ്രദർശനത്തിനെത്തുകയാണ്. ഇപ്പോഴിതാ സിനിമയെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടി മാല പാർവതി.ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രമെന്ന് മാല പാർവതി കുറിച്ചു. ചിത്രം നാളെ റിലീസാകാനിരിക്കെയാണ് നടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

‘കേരള സ്റ്റോറി ‘ എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല.വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമ്മേഴ്‌സ്യൽ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവർ.ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവർ.വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ.വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങൾ വാർത്ത അല്ലാതെയും ആകും. മാല പാർവതി തന്‌റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

അതേസമയം കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറിയുടെ പ്രിവ്യൂ ഷോ നടത്തി. ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു സ്‌പെഷ്യൽ പ്രിവ്യൂ.വിവാദങ്ങൾനില നിൽക്കുമ്പോഴും രേഖകളുടെ പിൻബലമുള്ള ഒരു യഥാർത്ഥ കഥയാണ് ‘ദ കേരള സ്റ്റോറി’ എന്നാണ് സംവിധായകൻ സുദീപോ സെൻ പറയുന്നത്.