പ്രണയം ഉണ്ടായിരുന്നു, എന്നാൽ അയാളെ ഞാൻ തേച്ചു, പാടാത്ത പൈങ്കിളിയിലെ കൺമണിയുടെ ജീവിതകഥ - മലയാളം ന്യൂസ് പോർട്ടൽ
Film News

പ്രണയം ഉണ്ടായിരുന്നു, എന്നാൽ അയാളെ ഞാൻ തേച്ചു, പാടാത്ത പൈങ്കിളിയിലെ കൺമണിയുടെ ജീവിതകഥ

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. തന്റെ നിഷ്‌കളങ്കത കൊണ്ട് കണ്‍മണി പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്‌, പരമ്പരയിൽ കണ്മണിയായി എത്തുന്നത് പത്തനംതിട്ട കോന്നി സ്വദേശി മനീഷയാണ്, സ്‌കൂള്‍ പഠനകാലത്തുതന്നെ മനീഷ മോഡലിങ് ചെയ്യുമായിരുന്നു.കൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിഷനെ കുറിച്ചു അറിഞ്ഞാണ് മനീഷ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്. ഇരുപത്തിമൂന്നുകാരിയായ മനീഷ മധുര അണ്ണ ഫാത്തിമ കോളേജില്‍ മൂന്നാവര്‍ഷ ബി എസി എയര്‍ലൈന്‍സ് വിദ്യാര്‍ത്ഥിയാണ്. അമ്മയും സഹോദരിയും ആണ് മനീഷയ്‌ക്കൊപ്പം ഉള്ളത്.

ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്, താന്‍ പ്രണയിച്ച് നടന്നിട്ടില്ലെന്നും എന്നാല്‍ ഒരു തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും മനീഷ പറയുന്നു. ആരാണ് തേച്ചതെന്ന ചോദ്യത്തിന് താന്‍ തേച്ച് ഒട്ടിച്ചുവെന്നാണ് താരം പറയുന്നത്. ഒപ്പം ഭാവി വരനെക്കുറിച്ചുളള ഇഷ്ടങ്ങളും താരം പറയുന്നുണ്ട്. ജിമ്മനും താടിയുളളതുമായിട്ടുളള ആളെയാണ് ഇഷ്ടം. ആരെ കല്യാണം കഴിച്ചാലും സ്വഭാവം നല്ലതല്ലെങ്കില്‍ പോയില്ലേ എന്നും താരം പറയുന്നു. തനിക്ക് പാചകം ഇഷ്ടമാണെന്നും എന്നാൽ താൻ വലിയ എക്സ്പെർട്ട് അല്ല എന്നും താരം പറയുന്നു,

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് പാടാത്ത പൈങ്കിളി. ദേവയുടേയും കണ്‍മണിയുടേയും വിവാഹ ജീവിതത്തിലെ മനോഹരനിമിഷങ്ങള്‍ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അപ്രതീക്ഷിതമായാണ് ഇരുവരും ഒന്നിച്ചത്. മധുരിമയുമായുള്ള പ്രണയം പരാജയപ്പെട്ടതിന്റെ നഷ്ടബോധത്തില്‍ നിന്നും മാറി കണ്‍മണിയെ സ്‌നേഹിച്ച് തുടങ്ങുകയായിരുന്നു ദേവ. ഓഫീസിലും സുഹൃത്തുക്കള്‍ക്ക് മുന്നിലുമെല്ലാം കണ്‍മണിയെ മിസ്സിസ് ദേവയായി പരിചയപ്പെടുത്തിയിരുന്നു ദേവ. വിവാഹ ശേഷമുള്ള റൊമാന്‍സ് തുടങ്ങും മുന്‍പായാണ് കുടുംബത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍.

ദേവയെന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജാണ്. പൈങ്കിളിയായെത്തുന്നത് മനീഷയാണ്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്‍മണിയെ ദേവ ഭാര്യയായി അംഗീകരിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ദേവയുടെ അമ്മയുടെ പിണക്കം മാറ്റാനുള്ള ശ്രമത്തിലാണ് കണ്‍മണി. തനിക്ക് തുടര്‍ന്നുപഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്‍മണി പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവ. ജോലിക്കാരിയില്‍ നിന്നും മാറി ദേവയുടെ ഭാര്യയായി ജീവിക്കണം കണ്‍മണിയെന്നായിരുന്നു ദേവ പറഞ്ഞത്. സഹോദരന്‍മാരുടെ ഭാര്യമാര്‍ നല്‍കുന്ന പണികളില്‍ നിന്നെല്ലാം കണ്‍മണിയെ രക്ഷിക്കുന്നുണ്ട് ദേവ.

Join Our WhatsApp Group

Trending

To Top
Don`t copy text!