ഇനി വെറും മഞ്ജുഷ അല്ല, അഡ്വ. മഞ്ജുഷ!!!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. സാന്ത്വനം കുടംബത്തിലെ അച്ചുവായി ശ്രദ്ധേയായ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സീരിയലിലെ കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായിക ആയിട്ടാണ് അച്ചുവെത്തിയത്. തുടക്കം മുതല്‍ ആരാധകര്‍ വീട്ടിലെ കുട്ടിയായി…

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. സാന്ത്വനം കുടംബത്തിലെ അച്ചുവായി ശ്രദ്ധേയായ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സീരിയലിലെ കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായിക ആയിട്ടാണ് അച്ചുവെത്തിയത്. തുടക്കം മുതല്‍ ആരാധകര്‍ വീട്ടിലെ കുട്ടിയായി അംഗീകരിച്ച താരമാണ് മഞ്ജുഷ.

ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ മഞ്ജുഷ വളരെ സജീവമായിരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സിലും താരമായിരുന്നു. ഒരുപാട് ബോഡി ഷെയിമിംഗ് നേരിട്ടാണ് താരം തന്റെ സ്വപ്‌നമായ അഭിനയത്തിലേക്ക് എത്തിയത്. നിരവധി ആരാധകരും താരത്തിനുണ്ട്.

ഇപ്പോഴിതാ താരം ജീവിതത്തിലെ സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇനി മുതല്‍ വെറും മഞ്ജുഷ അല്ല താരം, അഡ്വ. മഞ്ജുഷയാണ്. എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്ന താരം എന്‍രോള്‍മെന്റ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരള ഹൈക്കോടതി ഹോളില്‍ വച്ചായിരുന്നു എന്‍രോള്‍മെന്റ് നടന്നത്. ചടങ്ങിന്റെ വീഡിയോയും മഞ്ജുഷ പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകര്‍ താരത്തിന് ആശംസകളും നേരുന്നുണ്ട്.

അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സ് ആയിരുന്നു മഞ്ജുഷ ചെയ്തിരുന്നത്.
ഫാമിലി കോടതിയില്‍ പ്രാക്ടീസ് ചെയ്യണം എന്നാണ് ആഗ്രഹമെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇനി കരിയറില്‍ ശ്രദ്ധിക്കുമോ, അഭിനയം തുടരുമോ എന്നൊക്കെയാണ് ആരാധകരുടെ സംശയം.