അന്ന് ലൊക്കേഷനിൽ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞു എനിക്ക് പ്രായം കൂടുതൽ ഉണ്ടായിരുന്നെങ്കിൽ എന്നെ അദ്ദേഹം വിവാഹം ചെയ്തേനെ എന്ന്

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ.…

manya

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ചെയ്ത വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും താരത്തെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.വിവാഹശേഷം മന്യ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തിലാണ് താരം , സിനിമയിൽ സജീവമല്ലെങ്കിലും മന്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, ഇപ്പോൾ താൻ അഭിനയിച്ച ജോക്കർ സിനിമയെ കുറിച്ച് മന്യ പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. മന്യ പറയുന്നത് ഇങ്ങനെ
തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. അത് എത്ര വലിയ പ്രൊജക്‌ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു.

ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച്‌ പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു.

ദിലീപ് വളരെ നല്ലൊരു നടൻ ആണ്, അല്ലെങ്കിൽ അദ്ദേഹം കുഞ്ഞിക്കൂനൻ പോലൊരു സിനിമ ചെയ്യില്ല,  ജോക്കറിൽ അഭിനയിക്കുന്ന സമയത്ത്  ഞാൻ അതിരാവിലെ തന്നെ ലൊക്കേഷനിൽ എത്തും. ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച്‌  തരുമായിരുന്നു എന്ന് മന്യ പറയുന്നു.