‘എന്ത് കിടിലം ഡാന്‍സ്’ നടി മീനയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നടി മീനയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്. ആരാധകര്‍ക്ക് ഹോളി ആശംസകള്‍ അറിയിച്ച നടി ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചുള്ള വീഡിയോയും പോസ്റ്റ് ചെയ്തു. ”ഈ ഹോളി നിങ്ങളുടെ…

actress-meena-holi-dance

നടി മീനയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്. ആരാധകര്‍ക്ക് ഹോളി ആശംസകള്‍ അറിയിച്ച നടി ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചുള്ള വീഡിയോയും പോസ്റ്റ് ചെയ്തു. ”ഈ ഹോളി നിങ്ങളുടെ ജീവിതത്തിന് തിളക്കവും നിറങ്ങളും നല്‍കട്ടെ..” എന്ന് കുറിച്ചുകൊണ്ടാണ് മീന വീഡിയോ പങ്കുവച്ചത്. ഈ പ്രായത്തിലും എന്ത് കിടിലമായിട്ടാണ് മീന ഡാന്‍സ് ചെയ്യുന്നതെന്നാണ് ആരാധകരുടെ കമന്റ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ച മീന ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. മോഹന്‍ലാല്‍-മീന ജോഡികളില്‍ ധാരാളം ഹിറ്റ് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായ ദൃശ്യത്തിലെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചത് മീനയായിരുന്നു. ദൃശ്യം 2, ബ്രോ ഡാഡി എന്നീ അവസാനം ഇറങ്ങിയ സിനിമകളിലും മോഹന്‍ലാലിനൊപ്പം മീനയുണ്ടായിരുന്നു. ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ കോമ്പോ. ഇനിയും ഈ കോമ്പോയില്‍ നല്ല സിനിമകളിറങ്ങുമെന്നാണ് ആരാകരുടെ പ്രതീക്ഷ.