പ്രിയതമന് യാത്രാമൊഴിയേകി മീന, അമ്മയെ ആശ്വസിപ്പിച്ച് മകള്‍; വീഡിയോ

തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും അതിനുശേഷം ശ്വാസകോശ സംബന്ധമായ അസുഖമുള്ള വിദ്യാസാഗറിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചെങ്കിലും ദാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അദ്ദേഹത്തിന്റെ സംസ്‌കാരം ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. സിനിമാരംഗത്തെ നിരവധി താരങ്ങളാണ് വിദ്യാസാഗറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനും മീനയെ ആശ്വസിപ്പിക്കാനുമായി എത്തിയത്. എന്നാല്‍ മരണാനന്ത ചടങ്ങുകള്‍ക്കിടയിലുള്ള മീനയുടെയും മകളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുഃഖമടക്കി പ്രിയതമന് യാത്രാമൊഴി നല്‍കുന്ന മീനയെയും മീനയെ ആശ്വസിപ്പിക്കുന്ന മകള്‍ നൈനികയെയും വീഡിയോയില്‍ കാണാം.

2009ല്‍ ആയിരുന്നു  വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. നൈനിക ഏക മകളാണ്. ‘തെറി’ സിനിമയില്‍ വിജയിയുടെ മകളായി നൈനിക അഭിനയിച്ചിരുന്നു.

Previous articleനടുക്കടലില്‍ ആക്ഷന്‍ രംഗങ്ങള്‍! ‘അടിത്തട്ട്’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.!!
Next article‘ജീവിതത്തില്‍ ഒറ്റപ്പെട്ടു, ചിരട്ടയെടുത്ത് തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍’; ദുരിത ജീവിതം തുറന്ന് പറഞ്ഞ് മീന ഗണേഷ്