സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി മലയാളികളുടെ പ്രിയതാരം ; തിരിച്ചുവരവിനെത്തുന്ന മീര ജാസ്മിന്റെ വേറിട്ട ലുക്കിൽ വിസ്മയിച്ച് ആരാധകർ !

വളരെ ചെറുപ്പത്തിൽ തന്നെ നായികയായി അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സജീവമായിരുന്നു താരം. അതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെ എല്ലാം ഇഷ്ടതാരമായിരുന്നു…

വളരെ ചെറുപ്പത്തിൽ തന്നെ നായികയായി അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും സജീവമായിരുന്നു താരം. അതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെ എല്ലാം ഇഷ്ടതാരമായിരുന്നു മീര. അഭിനയ ലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരം വിവാഹിതയായതും അഭിനയത്തിൽ നിന്നും ഇടവേള എടുത്തതും. ഇന്നിപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും താരം അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കിയതിന് ശേഷം മാധ്യമങ്ങളെ കണ്വെയായിരുന്നു മീര ഇക്കാര്യം അറിയിച്ചത്. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം മീരയുടെ പുതിയ ലുക്കാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.ഒപ്പം തന്നെ നടൻ ഉണ്ണി മുകുന്ദനൊപ്പമുള്ള മീരയുടെ ചിത്രവും. ഉണ്ണിയുടെ ഫാൻസ് പേജുകളിൽ ഈ ചിത്രത്തെ ഇതിനോടകം തന്നെ വൈറലാണ്. ‘ഭ്രമം’ സിനിമയുടെ ദുബായ് സ്ക്രീനിങ്ങിനെത്തിയതാണ് മീര. കറുത്ത സൽവാറിൽ അതിസുന്ദരിയായിരുന്നു താരം. താനെ തിരിച്ചു വരവിനെ പറ്റിയുള്ള താരത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ’. എന്നായിരുന്നു തന്റെ മടങ്ങി വരവിനെ കുറിച്ച് മീരാജാസ്മിൻ പറഞ്ഞിരിയ്ക്കുന്നത്.