ക്രിസ്മസ് ആഘോഷമാക്കി മിയയും കുടുംബവും !!

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു…

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട് നായികയായി മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം സ്വദേശി അശ്വിൻ നെ ആയിരുന്നു താരം വിവാഹം ചെയ്തത്. അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച് കൊണ്ട് മിയയും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുരുങ്ങി സമയം കൊണ്ടായിരുന്നു മിയ സിനിമയിൽ നായികയായി പേരെടുത്തത്. അൽഫോൺസാമ്മ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്.

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ എത്തിയതിനു ശേഷമാണ് തനിക്ക് മിയ എന്ന പേര് കിട്ടിയത് എന്നും നിമ്മി ജോർജ്‌ എന്നാണ് തന്റെ യഥാർത്ഥ പേരെന്നും തുറന്നു പറഞ്ഞിരുന്നു.ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷ വേളയിലെ ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. താരത്തിന്റെ കൂടെ ഭാരത്താവും മകനും ചിത്രത്തിലുണ്ട്. മകനും മിയയെയും ചുവപ്പ് കളറിലുള്ള വേഷത്തിലാണ് കാണാൻ കഴിയുന്നത്.